Current Affairs April 2021 - PSC PRANTHAN

Current Affairs April 2021

 






❓കേരളത്തിൽ ചാരായം നിരോധിച്ചതിൻ്റെ എത്രാമത്തെ വർഷികമാണ് 2021 ഏപ്രിൽ മാസം ആചരിച്ചത് : 25 


1996 ഏപ്രിൽ 1 നാണ് കേരളത്തിൽ ചാരായ നിരോധനം ഏർപ്പെടുത്തിയത്.


അന്നത്തെ കേരളാ മുഖ്യമന്ത്രി : എ.കെ ആൻ്റണി 


❓സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമലയേറ്റ വ്യക്തി : എ.ഷാജഹാൻ


2026 വരെ കാലാവധി. 


❓ വാട്ടർഗേറ്റ് കുംഭകോണത്തിലെ മുഖ്യസൂത്രധാരനായ ഗോർഡൻ ലിഡ്ഡി അടുത്തിടെ അന്തരിച്ചു .ഏത് മുൻ അമേരിക്കൻ പ്രസിഡണ്ടിൻ്റെ രാജിക്ക് കാരണമായ സംഭവമാണിത്? റിച്ചാർഡ് നിക്സൺ 


❓ കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ 2020-ലെ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരം (സമഗ്ര സംഭാവനയ്ക്ക്) ലഭിച്ച വ്യക്തി : പ്രഭാ വർമ




❓ അടുത്തിടെ രാജിവെച്ച ഇഗോർ മാട്ടോവിക് ഏത് രാജ്യത്തിൻ്റെ പ്രധാനന്ത്രിയാണ് ? സ്ലോവാക്കിയ 


 


❓അടുത്തിടെ ഹിമാചപ്രദേശിൽ വെച്ച് നടക്കാൻ പോകുന്ന ' വജ്ര പ്രഹാർ ' സൈനികാഭ്യാസം ഇന്ത്യയും ഇത് രാജ്യവുമായിട്ടുള്ളതാണ് ? അമേരിക്ക


❓അടുത്തിടെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും ശേഷം ഏത് സംസ്ഥാനമാണ് മതം മാറ്റ നിരോധന നിയമം കൊണ്ട് വന്നത് : ഗുജറാത്ത് 


2003ലെ നിയമത്തിലാണ് ഭേദഗതി വരുത്തിക്കൊണ്ട് പുതിയ മതസ്വാതന്ത്ര്യ ഭേദഗതി ബിൽ പാസാക്കിയത്.


❓51- മത് ദാദാ സാഹെബ് ഫാൽകെ പുരസ്കാര ജേതാവ് : രജനികാന്ത് 


2019 ലെ അവാർഡാണ് ഈ വർഷം നൽകിയത്.


1996-ൽ ശിവാജിഗണേശന് ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ നടന് ഈ പുരസ്കാരം ലഭിക്കുന്നത്


2016 പത്മവിഭൂഷൺ


2019 ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ ഗോൾഡൻ ജൂബിലി ഐക്കൺ പുരസ്കാരം




ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം.


ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 


2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്.


ആദ്യ വിജയി: ദേവിക റാണി (1969)




❓ എല്ലാ പൗരന്മാർക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം : രാജസ്ഥാൻ 


രാജസ്ഥാനിലെ ഓരോ കുടുംബത്തിനും 5 ലക്ഷം ചികിത്സ ഇൻഷുറൻസ്.


ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന കുടുംബങ്ങൾക്ക് പണമില്ലാതെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി രാജസ്ഥാനിൽ ഏപ്രിൽ 1 ന് നിലവിൽ വന്നു.


❓ഇന്ത്യയിലെ പൂർണമായും വൈദ്യുധീകരിച്ച ആദ്യ റയിൽവേ സോൺ : വെസ്റ്റ് സെൻട്രൽ റെയിൽവേ 


വെസ്റ്റ് സെൻട്രൽ റെയിൽവേ ആസ്ഥാനം : ജബൽപൂർ


ഇന്ത്യയിലെ റയിൽവേ സോണുകൾ : 18


❓ ലോക സാമ്പത്തിക ഫോറത്തിൻ്റെ (world economic forum) 2021 ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് : 140


156 രാജ്യങ്ങളുടെ പട്ടിക.


2020 -ൽ ഇന്ത്യയുടെ റാങ്ക് : 122 (153 രാജ്യങ്ങളുടെ പട്ടിക) 


ബംഗ്ലദേശ് (65),നേപ്പാൾ(106),ചൈന (107),പാകിസ്ഥാൻ(153),അഫ്ഗാനിസ്ഥാൻ(156)


വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2021 ഇന്ത്യയുടെ റാങ്ക് : 139



❓ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ പുതിയ സെക്രട്ടറി ജനറലായി നിയമിതയായ വ്യക്തി : ആഗ്നസ് കല്ലാമാർഡ് 


സ്ഥാപകൻ: Peter Benenson

സ്ഥാപിതമായത്: 1961 

ആസ്ഥാനം : ലണ്ടൻ, ബ്രിട്ടൻ


❓ കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം (International Children's Book Day) : ഏപ്രിൽ 02


❓പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് ( PESB ) അധ്യക്ഷയായി നിയമിതയായ സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യ വ്യക്തി : മല്ലിക ശ്രീനിവാസൻ 


കേന്ദ്ര പൊതുമേഖലാ സംരംഭ ങ്ങളുടെ ഉന്നത പദവികളിൽ നിയമിക്കപ്പെടേണ്ടവരെ സംബന്ധിച്ച് സർക്കാരിനു ശുപാർശ നൽകുകയെന്നതാണ് PESBയുടെ പ്രധാന ചുമതല .


3 വർഷമാണ് കാലാവധി.


❓ BIMSTEC (Bay of Bengal Initiative for Multi-Sectoral Technical and Economic Cooperation) ൻ്റെ മന്ത്രിതല ഉച്ചകോടി അടുത്തിടെ നടന്ന.എത്രയാണ് BIMSTEC ലെ അംഗരാജ്യങ്ങൾ ? 7 രാജ്യങ്ങൾ 




❓ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്‌മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസം : ഷാന്തിർ ഒഗ്രോഷെന 


ഷാന്തിർ ഒഗ്രോഷെന 2021 ('ഫ്രണ്ട് റണ്ണർ ഓഫ് പീസ്') exercise 'Shantir Ogroshena'


30 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഇന്ത്യൻ സംഘവും, റോയൽ ഭൂട്ടാൻ ആർമി, ശ്രീലങ്കൻ ആർമി, ബംഗ്ലാദേശ് ആർമി എന്നീ സേനകളിൽനിന്നുള്ള സംഘങ്ങളും പങ്കെടുക്കും.


“ശക്തമായ സമാധാന പരിപാലന പ്രവർത്തനങ്ങൾ” എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം. 


2021 വർഷം ബംഗ്ലാദേശ് വിമോചനത്തിന്റെ അമ്പതാം വാർഷികവും ബംഗ്ലാദേശിൻ്റെ രാഷ്ട്ര പിതാവ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദിയുമാണ്.


2020-ലെ ഗാന്ധി സമാധാന പുരസ്‌കാരം ജേതാവ് :

ഷെയ്ഖ് മുജീബുര്‍ റഹ്മാൻ


❓അടുത്തിടെ അന്തരിച്ച ഇസാമു അകസാകി ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് : ശാസ്ത്രം 


നീല LED യുടെ കണ്ടുപിടിത്തത്തിൽ പങ്കുവഹിച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളാണ് അകസാകി.


ഹിരോഷി അമാനോ , ഷുജി നകാമുറ , ഇസാമു അകാസാകി എന്നിവർക്ക് 2014 ഭൗതിക ശാസ്ത്ര നൊബേൽ ലഭിച്ചു.


❓ രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13 സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് : ബാബർ അസം (പാകിസ്ഥാൻ ക്യാപ്റ്റൻ) 


76 ഇന്നിംഗ്സിൽ നിന്നുമാണ് 13 സെഞ്ചുറികൾ നേടിയത്


ഹാഷിം അമ്ലായുടെ(83 ഇന്നിംഗ്സ്) പേരിലുണ്ടായിരുന്ന നേട്ടമാണ് മറികടന്നത്.

  


❓ 2023 പുരുഷന്മാരുടെ ബോക്സിങ് ലോകചാമ്പ്യൻഷിപ്പ് വേദി : താഷ്‌കെൻ്റ് (ഉസ്ബെക്കിസ്ഥാൻ) 


International Boxing Association (AIBA) President Umar Kremlev 


❓ 2021 മിയാമി ഓപ്പൺ വനിത ടെന്നീസ് കിരീട ജേതാവ് : ആഷ്‌ലി ബാർട്ടി ( ഫൈനലിൽ ബിയങ്ക ആന്ദ്രേസ്കുവിനെ പരാജയപ്പെടുത്തി.)




❓ ഏത് രാജ്യത്തിൻ്റെ ബഹുരാഷ്ട്ര വ്യോമ അഭ്യാസമാണ് 'ACES MEET 2021' ? പാകിസ്ഥാൻ


സൗദി അറേബ്യ ,അമേരിക്ക എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നു.


❓അടുത്തിടെ നിരവധി അർദ്ധസേന ഭടന്മാരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണം നടന്നത് ഏത് സംസ്ഥാനത്താണ് ?

ഛത്തീസ്ഗഡ്


❓ഏത് രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീമാണ് തുടർച്ചയായി 22 ജയങ്ങൾ എന്ന ലോക റെക്കോർഡ് നേട്ടം കൈവരിച്ചത് ?

ഓസ്ട്രേലിയ


2003 ൽ തുടർച്ചയായി 21 വിജയങ്ങൾ എന്ന ഓസ്ട്രേലിയൻ പുരുഷ ടീമിൻ്റെ ലോക റെക്കോർഡാണ് മറികടന്നത്.


ഓസ്ട്രേലിയൻ വനിതാ ടീം ക്യാപ്റ്റൻ : മെഗ് ലാനിങ് 


❓അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ പ്രഥമ പരിസ്ഥിതി മന്ത്രി :

ദിഗ് വിജയ് സിംഗ് സാല


ഇന്ത്യയെ പ്രതിനിധീകരിച്ച്​ ഐക്യരാഷ്​ട്ര സഭയിൽ ഒന്നിലേറെ തവണ പരിസ്​ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി


ഇന്ദിര ഗാന്ധി മുൻകൈയെടുത്ത്​ സ്​ഥാപിച്ച പരിസ്​തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതൽ 1984 വരെ തൽസ്​ഥാനത്ത്​ പ്രവർത്തിച്ചു.


❓മിസൈൽ ആക്രമണത്തിൽ നിന്ന് നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് നൂതന ചാഫ് ടെക്നോളജി (Chaff Technology) വികസിപ്പിച്ച ഇന്ത്യൻ പ്രതിരോധ സ്ഥാപനം :

DRDO


ഡി‌ആർ‌ഡി‌ഒ യുടെ ജോധ്പൂരിലെ ഡിഫൻസ് ലബോറട്ടറി (ഡി‌എൽ‌ജെ) ഈ നിർണായക സാങ്കേതികവിദ്യയുടെ മൂന്ന് വകഭേദങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.


ഹ്രസ്വ ദൂര ചാഫ് റോക്കറ്റ് (SRCR), മധ്യ ദൂര ചാഫ് റോക്കറ്റ് (MRCR), ദീർഘദൂര ചാഫ് റോക്കറ്റ് (LRCR)


ശത്രുക്കളുടെ റഡാറിൽ നിന്നും, റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന മിസൈലുകളിൽ നിന്നും നാവിക കപ്പലുകളെ സംരക്ഷിക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് കൗണ്ടർ‌മെഷർ സാങ്കേതികവിദ്യയാണ് ചാഫ്.



❓2021 മിയാമി ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസ് കിരീട ജേതാവ് : ഹുബർട് ഹുർകാസ്



❓ദേശിയ നാവിക ദിനം (National Maritime Day ) : ഏപ്രിൽ 5 


ഇന്ത്യൻ ഷിപ്പിംഗിന്റെ പാരമ്പര്യം ആരംഭിച്ചത് 1919 ഏപ്രിൽ 5 നാണ്, സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡ് നിർമ്മിച്ച എസ്എസ് ലോയൽറ്റി എന്ന ആദ്യത്തെ കപ്പൽ മുംബൈയിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ആരംഭിച്ചു.


 1959 ൽ ഇന്ത്യ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിൽ (IMO) അംഗമായി. സമുദ്ര സംരക്ഷണത്തിനും കപ്പലുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനും ഉത്തരവാദിത്തമുള്ള സംഘടനയാണ് ഐ‌എം‌ഒ .


ലോക നാവികദിനം (World Maritime Day) : സെപ്റ്റംബർ 24


❓അടുത്തിടെ അന്തരിച്ച പി.ബാലചന്ദ്രൻ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ?

ചലച്ചിത്രം


നാടകകൃത്തും നടനും തിരക്കഥാകൃത്തുമാണ്.


പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഇവൻ മേഘരൂപൻ' എന്ന സിനിമ സംവിധാനം ചെയ്തു.




❓അടുത്തിടെ ഏത് രാജ്യത്തിൻ്റെ വനിതാ പ്രസിഡൻ്റായാണ് വ്ജോസ ഉസ്മാനി സദ്രിയു ചുമതലയേറ്റത് ?

 കൊസോവോ


കൊസവോയുടെ 7 മത്തേ പ്രസിഡൻ്റും 2 മത്തേ വനിതാ പ്രസിഡൻ്റുമാണ്.


തലസ്ഥാനം: പ്രിസ്ടീന

കറൻസി: യൂറോ


2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.




❓ ലോകത്തെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലമായ ചെനാബ് റയിൽവേ ബ്രിഡ്ജ് എവിടെയാണ് സ്ഥിതചെയ്യുന്നത് ?

ജമ്മുകശ്മീർ 


❓കോവിഡ് ഭീഷണി മൂലം ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച ആദ്യ രാജ്യം : ഉത്തരകൊറിയ


ശീതയുദ്ധം കാരണം 1984(ലോസാഞ്ജലസ്),1988(സോൾ) ഒളിപിക്സുകളിൽ പങ്കെടുത്തില്ല.


❓2021 ലോക റിലെ ചാമ്പ്യൻഷിപ്പ് വേദി : പോളണ്ട് 


❓ ശിഖാ പാണ്ഡെ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട് വ്യക്തിയാണ് ? ക്രിക്കറ്റ് 


ഇന്ത്യൻ പേസർ ആണ്.


വനിതാ ക്രിക്കറ്റർമാരുടെ രാജ്യാന്തര ഏകദിന റാങ്കിംഗിൽ 10-ആം സ്ഥാനത്ത് അടുത്തിടെ എത്തി.


❓ കേന്ദ്ര റെവന്യൂ സെക്രട്ടറിയായി ചുമതലയേറ്റ വ്യക്തി : തരുൺ ബജാജ് 


1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.


സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി : അജയ് സെത്ത് 


സുപ്രീകോടതി ചീഫ് ജസ്റ്റീസ് : എൻ.വി.രമണ 


❓International Day of Sport for Development and Peace : ഏപ്രിൽ 06



❓ ലോകാരോഗ്യ ദിനം (world health day) : ഏപ്രിൽ 07 


world health day 2021 theme : 'Building a fairer, healthier world'


2020 World Health Day theme : Support Nurses and Midwives



❓2022 ICC വനിതാ ലോകകപ്പ് ചാമ്പ്യൻഷിപ്പിൻ്റെ ഔദ്യോഗിക ഗാനം : girl gang


2022 ICC വനിതാ ലോകകപ്പ് ചാമ്പ്യൻഷിപ്പിൻ്റെ വേദി : ന്യൂസിലൻഡ് 


Girl Gang, a track by New Zealand singer Gin Wigmore




❓ ഇന്ത്യയിലെ ആദ്യ കാർഷിക അധിഷ്ഠിത സോളാർ പവർ പ്ലാൻ്റ് (farm based solar power plant) സ്ഥാപിതമായ സംസ്ഥാനം : രാജസ്ഥാൻ 


Prime Minister’s Kisan Urja Suraksha Evum Utthan Mahabhiyan (KUSUM) scheme ന് കീഴിൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്.


❓ചരിത്രത്തിലാദ്യമായി 'വോഗ്' മാഗസിന്‍റെ കവറില്‍ ഇടംപിടിച്ച കവയിത്രി : അമാന്‍ഡ ഗോര്‍മാന്‍


ദ ഹില്‍ വീ ക്ലൈംബ്' എന്ന തന്‍റെ കവിത അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ വായിച്ചതോടെയാണ് ഗോര്‍മാന്‍ ആഗോളശ്രദ്ധ നേടിയത്. 


❓ചൊവ്വയിൽ പറക്കാൻ ഒരുങ്ങുന്ന നാസയുടെ കുഞ്ഞൻ ഹെലികോപ്റ്റർ : ഇൻജെന്യൂയിറ്റി


പേഴ്സീവറൻസ് റോവറിനോടൊപ്പം ചൊവ്വയിൽ എത്തി. 


ചൊവ്വയിൽ പറക്കാൻ കഴിയുമോ എന്നതാണ് ലക്ഷ്യം.


കോപ്റ്റർ ഭാരം : 1.8kg 


❓ഫോർബ്സ് മാസികയുടെ പുതിയ അതിസമ്പന്നരുടെ പട്ടിക പ്രകാരം അതിസമ്പന്നരുടെ എന്നതിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം : 


ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നൻ : മുകേഷ് അംബാനി.


പട്ടികയിൽ തുടർച്ചയായി നാലാം തവണ ഒന്നാം സ്ഥാനത്തുള്ളത് : ജെഫ് ബേസോസ് (ആമസോൺ) 


❓ ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാജീവനക്കാർക്ക് പ്രസവാവധിക്ക് തുല്യമായ 180 ദിവസത്തെ അവധി പ്രഖ്യാപിച്ച സംസ്ഥാനം : കർണാടക 


ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാം. നേരത്തെ സ്ത്രീകളുടെ അവധി 60 ദിവസം ആയിരുന്നു.


❓പ്രപഞ്ചത്തിലെ അഞ്ചാം ബലത്തിൻ്റെ സാധ്യതയെ കുറിച്ച് അടുത്തിടെ പഠനം നടത്തുന്ന രാജ്യം : യുഎസ് 


യുഎസിലെ ഫെർമി നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ (ഫേർമിലാബ്) നടന്ന മ്യുയോൺ ജി 2 പരീക്ഷണത്തിലാണ് അഞ്ചാം ബലത്തിൻ്റെ സാധ്യത വെളിവായത്.


പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ ആയ ഗുരുത്വാകർഷണം, ഇലക്ട്രോമാഗ്നെറ്റിസം സ്ട്രോങ്ങ് ന്യൂക്ലിയർ ഫോഴ്സ് , വീക്ക് ന്യൂക്ലിയർ ഫോഴ്സ് എന്നിവയ്ക്ക് പുറമെയാണ് അഞ്ചാമത് ബലത്തിൻ്റെ സാധ്യത കണക്കാക്കുന്നത്.



❓ഛത്തീസ്ഗഡ് സർക്കാരിൻറെ ‘ ഛത്തീസ്ഗഡ് വീർനി അവാർഡ് ‘ ലഭിച്ച കായിക താരം : ധ്യുതീ ചന്ദ് 



Jakarta Asian Games silver-medalist in 100 and 200 metres


In 2019, the Odisha sprinter became the first Indian woman to win a gold medal at the World University Games held in Italy.


❓പ്രധാന മന്ത്രി MUDRA യോജന തുടങ്ങിയതിൻ്റെ എത്രാമത് വാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിച്ചത് ? 6


കോർപ്പറേറ്റ് ഇതര, കാർഷികേതര, ചെറുകിട, മൈക്രോ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്.


പദ്ധതി ആരംഭിച്ചത് : 2015 ഏപ്രിൽ 8


Micro Units Development & Refinance Agency Ltd. (MUDRA)


❓അടുത്തിടെ അബുദാബി സർക്കാരിൻറെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് ലഭിച്ച വ്യക്തി : എം. എ. യൂസഫലി



❓ അടുത്തിടെ അന്തരിച്ച ഫിലിപ്പ് രാജകുമാരൻ ബ്രിട്ടീഷ് സായുധ സേനയുടെ ഏത് യൂണിറ്റിലാണ് സേവനമനുഷ്ഠിച്ചത്? റോയൽ നേവി 


 ❓പരശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ ഏത് രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനായി പ്രവർത്തിച്ചതിനാണ് ചെന്നൈ ആസ്ഥാനമായുള്ള സംഘടനയായ റീച്ച് അനുമോദിച്ചത് : ക്ഷയരോഗം 


❓2021 ഏപ്രിൽ മാസം ഇന്ത്യയും നെതര്‍ലാന്റ്‌സും തമ്മില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി നടന്നു.ഉച്ചകോടിയിൽ പങ്കെടുത്ത നെതര്‍ലാന്റ്‌ പ്രധാനമന്ത്രി ആരാണ് ? മാർക്ക് റൂട്ട് 



❓ടോക്യോ ഒളിമ്പിക്സിൽ യോഗ്യത നേടിയ അൻഷൂ മാലിക്,സോനം മാലിക് എന്നിവർ ഏത് കായിക ഇനമായി ബന്ധപ്പെട്ടവരാണ് ? ഗുസ്തി 


❓കൊവിഡ് വ്യാപനം പിടിച്ചുകെട്ടാൻ ഏത് സംസ്ഥാനം ആരംഭിച്ച പുതിയ പദ്ധതിയാണ് ' ക്രഷിംഗ് ദി കർവ് ' : കേരളം 


പരമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ വ്യാപനം തടയുകയും ഗുരുതരവാസ്ഥ ഒഴിവാക്കുകയുമാണ് ക്രഷിങ് ദ കര്‍വിന്‍റെ ലക്ഷ്യം. 


❓UAE യുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെക്കപ്പെട്ട ആദ്യ അറബ് വനിതാ ആസ്ട്രോനോട്ട് : നോറ അൽ മത്രൂഷി


2021 ഫെബ്രുവരി മാസമാണ് UAE യുടെ ചൊവ്വാ ദൗത്യമായ അമാൽ (HOPE) ഭ്രമണപഥത്തിൽ എത്തിയത്.


2024 ൽ ചാന്ദ്ര ദൗത്യവും , 2117ൽ ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാനും യുഎഇ യുടെ ലക്ഷ്യങ്ങൾ ആണ്.


2019 സെപ്റ്റംബർ 25നായിരുന്നു യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികനായി ഹസ്സ അൽ മൻസൂറി മാറിയത്.


കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നു സോയുസ് എംഎസ് 15 പേടകത്തിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയ (ഐഎസ്എസ്)ത്തിലേക്കുള്ള യാത്ര. 



ഐഎസ്എസിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമാണ് യുഎഇ. 



അനൗഷെ ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തമാക്കി.


❓ലോക ഹോമിയോപ്പതി ദിനം : ഏപ്രിൽ 10


ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് സാമുവൽ ഹാനിമാൻ്റെ ജന്മദിനം.


❓സരക്ഷിത മാതൃത്വ ദിനം (national safe motherhood day) : ഏപ്രിൽ 11


കസ്തൂർബാ ഗാന്ധിയുടെ ജന്മ ദിനം.


❓100 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിൻ ഏറ്റവും വേഗത്തിൽ നൽകിയ രാജ്യമായി മാറിയത് :

ഇന്ത്യ


2021 ഏപ്രിൽ മാസം ഇസ്രായേൽ സൈബർ ആക്രമണം നടന്നു എന്ന് കരുതപ്പെടുന്ന നാറ്റാൻസ് ആണവ കേന്ദ്രം ഏത് രാജ്യത്താണ് ?

ഇറാൻ


മികച്ച സംവിധാനത്തിനുള്ള 73- മത് അമേരിക്കൻ ഡയറക്ടേഴ്സ് ഗിൽഡ് അവാർഡ് നേടിയ ആദ്യ ഏഷ്യൻ വനിത :

ക്ലോയ് ഷാവോ


അടുത്തിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ വ്യക്തി : സുശീൽ ചന്ദ്ര


യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയതിൻ്റെ എത്രാമത്തെ വാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിച്ചത് : 60


ഏത് രാജ്യത്താണ് ഇന്ത്യൻ ഹൈക്കമ്മീഷൻ്റെ ഇന്ദിരാഗാന്ധി കൾച്ചറൽ സെൻറർ ‘ലിറ്റിൽ ഗുരു’ എന്ന് സംസ്കൃത പഠന ആപ്പ് പുറത്തിറക്കിയത് :

 ബംഗ്ളാദേശ്


❓ ഐപിഎല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടം കൈവരിച്ചത് : സഞ്ജു സാംസൺ


ഒരു IPL ടീമിൻ്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളിയാണ്.


❓പഞ്ചാബിലെ വാക്സിൻ യജ്ഞത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ സിനിമാ താരം : സോനു സൂഡ് 


❓അടുത്തിടെ ലിംഗ സമത്വത്തിൻ്റെ ഭാഗമായി ഏത് രാജ്യത്തെ വ്യോമസേനയാണ് ' എയർമെൻ' എന്ന പദം മാറ്റി 'ഏവിയേറ്റർ' എന്നാക്കി മാറ്റിയത് ? ഓസ്ട്രേലിയ


❓അടുത്തിടെ അടിയന്തര അനുമതി ലഭിച്ച മൂന്നാമത്തെ കോവിഡ് വാക്സിൻ ഏതാണ് ? സ്പുട്നിക് 5 


Russian Vaccine, Sputnik V. 


ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്സിനാണ് സ്പുട്നിക് 5 


 It has now become the third vaccine to get emergency use authorisation from the drug regulator after Covishield and Covaxin.


The Vaccine was developed by Gamaleya National Research Institute of Epidemiology and Microbiology last year in Russia.


ലോകത്താദ്യമായി കോവിഡ് വാക്സിൻ അംഗീകാരം നൽകിയ രാജ്യമാണ് റഷ്യ.


റഷ്യയുടെ സ്പുട്നിക് 5 വാക്സിന് അനുമതി നൽകുന്ന അറുപതാമത് രാജ്യമാണ് ഇന്ത്യ.


❓ സിആർപിഎഫ് ബാരക്ക് നിർമ്മിക്കുവാൻ വേണ്ടി കേന്ദ്ര നഗരവികസന മന്ത്രാലയം അടുത്തിടെ പൊളിച്ചുനീക്കാൻ തീരുമാനിച്ച 200 വർഷത്തിലേറെ പഴക്കമുള്ള ലാൽ മസ്ജിദ് എവിടെയാണ് ചെയ്യുന്നത് ? ന്യൂഡൽഹി 


❓ലോക പാർക്കിൻസൺസ് ദിനം : ഏപ്രിൽ 11


2021 തീം : 'പാർക്കിൻസൺസ് രോഗബാധിതരുടെ മാനസിക ആരോഗ്യം' 


തലച്ചോറിലെ സുപ്രധാനമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ചില കോശങ്ങൾക്ക് സംഭവിക്കുന്ന നാശമാണ് പാർക്കിൻസൺസ് എന്ന രോഗാവസ്ഥയ്ക്ക് പ്രധാനമായും കാരണമാകുന്നത്. ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ഉത്പാദിപ്പിക്കുന്ന കോശങ്ങൾക്കാണ് പ്രധാനമായും ഇത്തരത്തിൽ നാശം സംഭവിക്കുന്നത്.


❓ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏത് ജില്ലയിലെ മുഴുവൻ ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ് ഏർപ്പെടുത്തി ചരിത്രം കുറിച്ചത് ? കണ്ണൂർ


ഏപ്രിൽ മാസം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 3137 ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി അക്ഷയ ചരിത്രം കുറിച്ചു.


❓CRPF-ൻ്റെ ബാരക്ക് നിർമ്മിക്കുവാൻ വേണ്ടി കേന്ദ്ര നഗരവികസന മന്ത്രാലയം അടുത്തിടെ പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്ന 200 വർഷത്തിലേറെ പഴക്കമുള്ള ലാൽ മസ്ജിദ് എവിടെയാണ് ചെയ്യുന്നത് ?

ന്യൂ ഡെൽഹി


❓അടുത്തിടെ ഐപിഎല്ലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീം ആയി മാറിയത് :

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്


സെഞ്ച്വറി ക്ലബ്ബിൽ ഉള്ള മറ്റു ടീമുകൾ മുംബൈ ഇന്ത്യൻസ് (120) ചെന്നൈ സൂപ്പർ കിംഗ്സ് (106)


❓ ജാലിയൻ വാലാബാഗ് ദിനം : ഏപ്രിൽ 13


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത ഏടുകളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919 ഏപ്രിൽ 13). റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കു നേരെ ബ്രിട്ടിഷ് സൈന്യം നിറയൊഴിക്കുകയായിരുന്നു.


❓ ഏത് ജില്ലയിലാണ് കേരളാ പോലീസിൻ്റെ ആദ്യ ബൈസിക്കിൾ പട്രോളിങ് ആരംഭിച്ചത് : കണ്ണൂർ


പെഡൽ പോലീസ് എന്ന പേരിൽ അറിയപ്പെടും. 


❓അടുത്തിടെ രാജിവെച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി : കെ.ടി ജലീൽ 


കേരളത്തിൽ രാജിവയ്ക്കുന്ന 65 മത് മന്ത്രിയാണ്.


എറ്റവും കുറച്ചുകാലം കേരളത്തിൽ മന്ത്രിയായിരുന്ന വ്യക്തി : എം.പി.വിരെന്ദ്രകുമാർ (നയനാർ മന്ത്രിസഭ 1987 ഏപ്രിൽ 2 ന് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം ദിവസം രാജിവെച്ചു)


കേരളത്തിൽ ആദ്യം രാജിവെച്ച മന്ത്രിമാർ ഡി.ദാമോദരൻ പോറ്റി, കെ.ചന്ദ്രശേഖരൻ (ആർ.ശങ്കർ മന്ത്രിസഭ)




❓ഭരണഘടനാ ശില്പി ഡോ.ബി. ആർ.അംബേദ്കറിൻ്റെ എത്രാമത്തെ ജന്മവാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിച്ചത് ? 130


1891 ഏപ്രിൽ 14 ന് ജനനം.


 


❓ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള മാർച്ച് മാസത്തിലെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ലഭിച്ചത് : ഭുവനേശ്വർ കുമാർ (ഇന്ത്യൻ പേസ് ബോളർ)


പുരസ്കാരം ആരംഭിച്ചത് ജനുവരിയിൽ. പുരസ്കാരം മൂന്ന് തവണയും ലഭിച്ചത് ഇന്ത്യൻ താരങ്ങൾക്ക്. രിശബ് പന്ത്(ജനുവരി), ആർ.അശ്വിൻ(ഫെബ്രുവരി)


മികച്ച വനിതാ താരം : ലിസെലി ലീ (ദക്ഷിണാഫ്രിക്ക)


❓അടുത്തിടെ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് : ഹോക്കി


1958ലേ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഭാഗമായിരുന്നു.


❓അടുത്തിടെ ഐസിസി ബാറ്റ്സ്മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ പാകിസ്ഥാൻ ക്യാപ്റ്റൻ : ബാബർ അസം


ഐസിസി ബാറ്റ്സ്മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത്തെ പാകിസ്ഥാൻ താരമാണ്.


❓പ്രൈമറി തലത്തിലുള്ള വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ സമഗ്ര ശിക്ഷ കേരള ആരംഭിച്ച വെബ്സൈറ്റ് : ഹലോ വേൾഡ് 


സമഗ്ര ശിക്ഷ കേരളയുടെ ഹലോ ഇംഗ്ലീഷ് എന്ന പദ്ധതിയുടെ ഡിജിറ്റൽ പതിപ്പാണ് ഹലോ വേൾഡ്.


❓ആറ്റിങ്ങൽ കലാപത്തിൻ്റെ എത്രാമത്തെ വാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിക്കുന്നത് : 300 


1721 ഏപ്രിൽ 15നാണ് കലാപം നടന്നത്.


ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ആണ് ആറ്റിങ്ങൽ കലാപം.


❓അടുത്തിടെ അല്ലസന്ദ്രോ ഗല്ലോണി ഏത് അന്തരാഷ്ട്ര മാധ്യമ സ്ഥാപനത്തിൻ്റെ ആദ്യ വനിതാ ചീഫ് എഡിറ്റർ ആയാണ് ചുമതലയേറ്റത് : റോയിട്ടേഴ്സ്


170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്


സ്ഥാപകൻ: Paul Reuter

സ്ഥാപിതമായത്: 1851 ഒക്‌ടോബർ

ആസ്ഥാനം: Canary Wharf, ലണ്ടൻ, ബ്രിട്ടൻ


❓ദേശിയ ജലദിനം / രാഷ്ട്രീയ ജൽ ദിവസ്(National Water Day) : ഏപ്രിൽ 14



Ambedkar was a pioneer in the field of developing multi-purpose projects for independent India. He had, in fact, been the moving spirit behind the Damodar Valley, Hirakud and other projects


❓ National fire service day : ഏപ്രിൽ 14


1944ൽ മുംബൈ തുറമുഖത്ത് എസ്എസ് ഫോർട്ട് സ്റ്റിക്കൻ കപ്പലിലെ സ്ഫോടന രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിശമന സേനാംഗങ്ങളുടെ ഓർമദിനം.



❓ ലോക കലാ ദിനം (World Art Day) : 

ഏപ്രിൽ 15


❓ഈ വർഷത്തെ തകഴി സ്‌മാരക സമിതിയുടെ തകഴി പുരസ്‌കാര ജേതാവ് : പെരുമ്പടവം ശ്രീധരൻ 


ഒരു സങ്കീർത്തനം പോലെ എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസിൽ ഇടംനേടിയ പെരുമ്പടവം ശ്രീധരൻ സാഹിത്യ അക്കാദമി അവാർഡ്, വയലാർ പുരസ്ക്കാരം ഉൾപ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്.


എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-നാണ് പെരുമ്പടവം ശ്രീധരൻ ജനിച്ചത്.


ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, ഒറ്റച്ചിലമ്പ്, അര്‍ക്കവും ഇളവെയിലും, ആരണ്യഗീതം, കാല്‍വരിയിലേക്ക് വീണ്ടും, ഇടത്താവളം, മേഘച്ഛായ, ഏഴാം വാതിൽ തുടങ്ങിയവ പ്രധാന കൃതികൾ.


മുൻ വർഷത്തെ വിജയി : ശ്രീകുമാരൻ തമ്പി 




❓ വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായ വ്യക്തി: ബെൻ സ്റ്റോക്സ് 


മികച്ച വനിതാ താരം ഓസ്ട്രേലിയയുടെ: ബെത് മൂണി


ഏകദിന ക്രിക്കറ്റ് അമ്പതാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ അഞ്ച് ദശകങ്ങളിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടിക വിസ്‌ഡൻ പുറത്തിറക്കി.


1971 നും 2021 നും ഇടയിലുള്ള പ്രകടനത്തിന് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.


1970 ലെ മികച്ച താരം വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ വിവിയൻ റിച്ചാർഡ്സ്


1980 ലെ മികച്ച താരം കപിൽ ദേവ്


1990 ലെ മികച്ച താരം സച്ചിൻ ടെണ്ടുൽക്കർ.


2000 മുതൽ 2010 വരെയുള്ള കാലത്തെ മികച്ച താരം മുത്തയ്യ മുരളീധരൻ


2010 കളിലെ മികച്ച താരം വിരാട് കോഹ്ലി.


❓ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് കരാറിൽ ഏർപ്പെട്ട ആദ്യ ദക്ഷിണേഷ്യൻ രാജ്യം : ഇന്ത്യ 


കർണാടകയിൽ ആണ് 32 മെഗാവാട്ട് കാറ്റാടി ഈ പദ്ധതി നടപ്പിലാക്കുന്നത്.


❓ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ : ഓപ്പറേഷൻ ഗ്രീൻ അവയർനസ് 


❓74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരം - മികച്ച നടൻ : ആന്റണി ഹോപ്കിൻസ് (ദ ഫാദർ)


74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരം -മികച്ച നടി : ഫ്രാൻസെ മക്ഡോർമാന്റ് (നൊമാഡ്ലാൻഡ്)


74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരം - മികച്ച ചിത്രം : നൊമാഡ്ലാൻഡ് 


74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരം -മികച്ച സംവിധായിക : ക്ലോയ് ഷാവോ (നൊമാഡ്ലാൻഡ്)



❓ഇന്ത്യൻ റെയിൽവേയുടെ എത്രാമത് സ്ഥാപക വർഷികമാണ് 2021 ഏപ്രിൽ മാസം ആചരിച്ചത് ? 

168


ഇന്ത്യൻ റയിൽ ട്രാൻസ്പോർട്ട് ദിനമാണ് ഏപ്രിൽ 16


ഇന്ത്യയിലെ ആദ്യ ഔദ്യോഗിക പാസഞ്ചർ ട്രയിൻ യാത്ര തുടങ്ങിയത് 1853 ഏപ്രിൽ 16നാണ്. മുംബൈയിലെ ബോരിബണ്ഡറിനും താനെക്കും ഇടയിലൂടെ 34 കിലോമീറ്ററായിരുന്നു യാത്ര.


❓അടുത്തിടെ അന്തരിച്ച പദ്മശ്രീ വിവേക് ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ? ചലച്ചിത്രം


തമിഴ് സിനിമാ താരം


2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.


❓2021 ഏഷ്യൻ റസ്ലിങ് ചാമ്പ്യൻഷിപ്പിൽ 53kg വിഭാഗത്തിൽ സ്വർണം നേടിയ താരം : വിനേഷ് ഫോഗാട്ട് 


വിനേഷ് ഫോഗട്ടിൻ്റെ കരിയറിലെ ആദ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമാണ്.


ആൻഷൂ മാലിക് (57), ദിവ്യ കക്രൻ(72) സ്വർണം നേടി. 


2021 ഏഷ്യൻ റസ്ലിങ് ചാമ്പ്യൻഷിപ്പ് വേദി : അൽമാട്ടി,കാസകിസ്ഥാൻ 



❓ ബരിട്ടനിലെ ലിവർപൂളിൽ നടന്ന 173 -ആമത് ഗ്രാൻഡ് നാഷണൽ കുതിരയോട്ട മത്സരത്തിൽ ജേതാവായ ആദ്യ വനിത : റേച്ചൽ ബ്ലാക്ക്മോർ 


ഗ്രാൻഡ് നാഷണൽ കുതിരയോട്ട മത്സരം 1839 ലാണു തുടങ്ങിയത്.


❓അടുത്തിടെ ഏത് പ്രദേശത്ത് നിന്നുള്ള ഇന്ത്യൻ ശാസ്ത്ര പര്യവേഷണ സംഘമാണ് 40 മത് ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയത് ? അൻ്റാർട്ടിക്ക 


94 ദിവസത്തെ, 12,000 നോട്ടിക്കൽ മൈൽ യാത്ര പൂർത്തിയാക്കി കേപ് ടൗണിൽ എത്തി. ഇതോടെ ഇന്ത്യ 40 വർഷത്തെ വിജയകരമായ അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണം പൂർത്തിയാക്കി.


ഇന്ത്യൻ ശാസ്ത്രജ്ഞർ‍, എഞ്ചിനിയര്‍മാർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ അടങ്ങിയ സംഘത്തിൻ്റെ ദൗത്യം ഗോവയിലെ മൊർമുഗാവോ തുറമുഖത്ത് നിന്ന് 2021 ജനുവരി 7 ന് ആണ് ആരംഭിച്ചത്.


അന്റാർട്ടിക്കയിലെ ഭാരതി സ്റ്റേഷനിൽ 2021 ഫെബ്രുവരി 27 നും, മൈത്രി സ്റ്റേഷനിൽ 2021 മാർച്ച് 8 നും ദൗത്യം എത്തി. 


ഈ രണ്ട് സ്റ്റേഷനുകൾ അന്റാർട്ടിക്കയിലുള്ള ഇന്ത്യയുടെ സ്ഥിരമായ ഗവേഷണ കേന്ദ്രങ്ങളാണ്.



❓2022 ൽ വിക്ഷേപിക്കാൻ പോകുന്ന ചാന്ദ്രപര്യവേഷണ പേടകമായ 'റാശിദ് ഏത് രാജ്യത്തിൻ്റെതാണ് ? യുഎഇ 


 യു.എസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു പിന്നാലെയാണ് യു.എ.ഇ ചന്ദ്രനിൽ റോവർ ഇറക്കുന്നത്. 


ഇന്ത്യയുടെ ചന്ദ്രയാൻ 2 പദ്ധതി വിജയിച്ചെങ്കിലും റോവറിന് ദൗത്യം നിറവേറ്റാനായിരുന്നില്ല. 


അറബ് ലോകത്ത് നിന്ന് ആദ്യമായി ചൊവ്വദൗത്യം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചന്ദ്രനെ ലക്ഷ്യമിട്ട് യു.എ.ഇ കുതിക്കുന്നത്. 


2021 ഫെബ്രുവരി മാസമാണ് UAE യുടെ ചൊവ്വാ ദൗത്യമായ അമാൽ (HOPE) ഭ്രമണപഥത്തിൽ എത്തിയത്.


  യുഎഇയുടെ പ്രഥമ ബഹിരാകാശ യാത്രികൻ : ഹസ്സ അൽ മൻസൂറി (2019 സെപ്റ്റംബർ 25)


UAE യുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെക്കപ്പെട്ട ആദ്യ അറബ് വനിതാ ആസ്ട്രോനോട്ട് : നോറ അൽമത്രൂഷി


❓ലോക ഹീമോഫീലിയ ദിനം (world hemophilia day) : ഏപ്രിൽ 17 


2021 theme adapting to change


❓യുഎസിലെ ഹൂസ്റ്റൺ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി : 

ഡോ.ലക്ഷ്മി ദേവി


വെൻ ദ മ്യൂസിക് ചേഞ്ചസ് എന്ന ചിത്രത്തിലൂടെയാണ് പുരസ്കാരം ലഭിച്ചത് .



❓അടുത്തിടെ അന്തരിച്ച ഡെസ്ക് ടോപ് പബ്ലിഷിംഗ് (DTP) രംഗത്ത് വിപ്ലവം കൊണ്ടുവന്ന അഡോബി(Adobe) സിസ്റ്റത്തിൻ്റെ സഹസ്ഥാപകൻ :ചാൾസ് ജെസ്ക്കി



ഡിടിപി രംഗത്ത് വിപ്ലവം കൊണ്ടുവന്ന അക്രോബാറ്റ് ഫോട്ടോഷോപ്പ് , ഇൻഡിസൈൻ തുടങ്ങിയ സോഫ്റ്റ്വെയറുകൾ അവതരിപ്പിച്ച അഡോബി സിസ്റ്റംസ് ചാൾസ് ജെസ്ക്കിയും ഡോക്ടർ ജോൺ വാർനോക്കും ചേർന്ന് 1982ലാണ് രൂപം നൽകിയത്.



❓കേരളം സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി മാറിയതിൻ്റെ എത്രാമത് വാർഷികമാണ് ആണ് 2021 ഏപ്രിൽ മാസം ആചരിക്കുന്നത് ? 30


1991 ഏപ്രിൽ 18 നാണ് ആണ് സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്.



❓സ്പെയിനിലെ ഏറ്റവും പഴക്കംചെന്ന ആഭ്യന്തര ടൂർണമെൻ്റായ സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോൾ കിരീട ജേതാക്കൾ : ബർസലോണ




❓2021 മോണ്ടി കാർലോ മാസ്റ്റേഴ്സ് ടെന്നീസ് കിരീട ജേതാവ് :

സ്റ്റെഫാനോസ് സിറ്റ്സിപാസ്  


❓2021 ഏഷ്യൻ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡ് നേടിയ താരം : മീരഭായ് ചാനൂ


ക്ലീൻ ആൻഡ് ജെർക് വിഭാഗത്തിലാണ് ലോക റെക്കോർഡോടെ വെങ്കല മെഡൽ നേടിയത്

2021 ഏഷ്യൻ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വേദി : താഷ്കെൻ്റ് , ഉസ്ബെക്കിസ്ഥാൻ 



❓ലോക പൈതൃക ദിനം (World Heritage Day) : ഏപ്രിൽ 18


2021 theme : complex pasts , diverse future



❓ലോക കരൾ ദിനം ( World Liver Day ) : ഏപ്രിൽ 19



World Liver Day 2021 theme: Love Your Liver and Live Longer.


❓2021 ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് വേദി : അമേരിക്ക


2020 - ൽ നടത്താനിരുന്ന ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് റദ്ദാക്കിയിരുന്നു.

ദക്ഷിണ കൊറിയയിലെ ബുസാൻ ആയിരുന്നു വേദി.


❓ഭൂമിയിലല്ലാതെ ഒരു ഗ്രഹത്തിൽ നിയന്ത്രിത വ്യോമ പരീക്ഷണം സാധ്യമാക്കിയത് ഏത് ബഹിരാകാശ സ്ഥാപനമാണ് : നാസ



2021 ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിഡീയ റൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റർ ' ഇൻജെന്യൂയിറ്റി ' ഇന്നലെ ഉച്ചയ്ക്ക് നടത്തിയ പരീക്ഷണത്തിൽ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിജയകരമായി പറന്നു പൊങ്ങി ചരിത്രം സൃഷ്ടിച്ചു.


4 പൗണ്ട് (1.8 kg) ആണ് കൊപ്ടറിൻ്റെ ഭാരം


ചൊവ്വയിലെ ജസീറോ ക്രേറ്റർ മേഖലയിൽ ആയിരുന്നു പരീക്ഷണം.

350 വർഷങ്ങൾക്ക് മുൻപ് ജീവൻ ഉണ്ടായി എന്ന് പറയപ്പെടുന്ന സ്ഥലമാണ് ജസീറോ.


2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്.


 ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്,, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ.


2027 ൽ ടൈറ്റാനിലേക്ക് അയകുന്ന സമാനമായ ദൗത്യം : ഡ്രാഗൺ ഫ്ളൈ


ഇൻജെന്യൂയിറ്റിക്ക് ആ പേരു നൽകിയത് ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർഥി : വനേസാ രൂപാണി





❓അടുത്തിടെ അന്തരിച്ച നരേന്ദ്ര കോലി ഏത് മേഖലയിലെ പ്രശസ്തനായ വ്യക്തിയാണ് : സാഹിത്യം (ഹിന്ദി ഭാഷ)


❓അടുത്തിടെ കൊല്ലപ്പെട്ട ഇദ്രിസ് ഡെബി ഏത് രാജ്യത്തെ പ്രസിഡൻ്റാണ് ? ചാഡ് 


മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ്, ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ, സുഡാൻ, സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, കാമറൂൺ, നൈജീരിയ, നീഷർ എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ.


തലസ്ഥാനം : ന്യൂ ജമേന 


ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം : ചാഡ് 


❓ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യക്കാരി : പ്രിയങ്ക മോഹിതെ (മഹാരാഷ്ട്ര) 


എട്ടായിരം മീറ്ററിലധികം ഉയരമുള്ള അന്നപൂർണ്ണ കൊടുമുടി ഹിമാലയത്തിൽ നേപ്പാളിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.


2013ൽ എവറസ്റ്റ് കീഴടക്കിയിരുന്നു.


ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ അക്കൊൻകഗുവ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി : കാമ്യ കാർത്തികേയൻ


ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കൊസിയുസ്‌കോ(Mt Kosciusko) കീഴടക്കിയ ഇന്ത്യക്കാരിയാണ് : ഭവന ദേഹരിയ.


❓2021 ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ(World Press Freedom Index) ഇന്ത്യയുടെ റാങ്ക് : 142 


180 രാജ്യങ്ങളുടെ പട്ടിക


രാജ്യാന്തര മാധ്യമ സംഘടനയായ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് ആണ് പട്ടിക തയ്യാറാക്കിയത്.




❓ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ മേധാവിയായി ചുമതലയേറ്റ ക്യൂബയുടെ പ്രസിഡൻ്റ് കൂടിയായ വ്യക്തി : മിഗേൽ ഡയസ് കാനൽ


ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിയായി റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു.60 വർഷം നിലനിന്ന കാസ്ട്രോ സഹോദരന്മാരുടെ മേധാവിത്വം അവസാനിച്ചു.


വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന കരീബിയൻ ദ്വീപു രാജ്യമാണ് ക്യൂബ.


തലസ്ഥാനം: ഹവാന


നാണയം പെസോ


ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ


ഗ്വാണ്ടനാമോ ജയിൽ ക്യൂബയിലാണ്.


ലോകത്തിന്റെ പഞ്ചസാരക്കിണ്ണം


ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം


കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്




1959 ലാണ് ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത്. 2008. വരെ 48 വർഷം അധികാരത്തിൽ.


നാൽപ്പത്തിമൂന്ന് വർഷത്തിനുശേഷം ക്യൂബയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് : മാനുവൽ മറീരോ ക്രൂസ്



❓ അടുത്തിടെ വിവാദത്തിന് ഇടയാക്കിയ യുവേഫ ചാമ്പ്യൻസ് ലീഗിന് സമാന്തരമായി പുതിയതായി രൂപീകരിച്ച ഫുട്ബോൾ മത്സരം : യൂറോപ്യൻ സൂപ്പർ ലീഗ് (ESL) 


12 ഫുട്ബോൾ ക്ലബ്ബുകൾ ആണ് ഇതിലെ സ്ഥാപക അംഗങ്ങൾ.


യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി ആയ UEFA യും ഫിഫ യും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.


ഏപ്രിൽ 18 ,2021 ലാണ് രൂപീകരണം.


സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസാണ് സൂപ്പർ ലീഗിന്റെ ചെയർമാൻ.


മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ ക്ലബുകളും പിന്തുണ അറിയിച്ചിട്ടുണ്ട്.


❓ദേശിയ സിവിൽ സർവീസസ് ദിനം (National Civil Services Day) : ഏപ്രിൽ 21


❓ കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് : എയ്സ് മണി 


കൊച്ചി ആസ്ഥാനമായ ബാങ്ക് യെസ് ബാങ്കിനെൻ്റെയും ഐസിഐസിഐ ബാങ്കിൻ്റെയും സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.


പ്രത്യേക ശാഖകൾ ഇല്ലാതെ തികച്ചും ഓൺലൈനായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ.



❓അടുത്തിടെ അന്തരിച്ച ബംഗാളി കവിയും നിരൂപകനും ജ്ഞാനപീഠ ജേതാവുമായ വ്യക്തി : ശംഖോ ഘോഷ് 


2016ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ് 

2011 ൽ പത്മഭൂഷൻ ലഭിച്ചു


2020ലെ സരസ്വതി സമ്മാൻ ജേതാവ് : ശരൺകുമാർ ലിംബാളെ 


2020 വ്യാസ് സമ്മാൻ ജേതാവ് : ശരദ് പഗാരെ


❓ അടുത്ത് അന്തരിച്ച റിസർവ് ബാങ്ക് മുൻ ഗവർണറും ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങളുടെ പിതാവുമായിരുന്ന വ്യക്തി : എം. നരസിംഹൻ 


റിസർബാങ്ക് കേഡറിൽ നിന്നുള്ള ഏക ഗവർണറാണ് 1977 മെയ് മുതൽ നവംബർ 7 വരെ അധികാരത്തിലിരുന്ന നരസിംഹൻ


ബാങ്കിങ് മേഖലയിലെ ഒട്ടേറെ പരിഷ്കാരങ്ങൾക്ക് വഴിയൊരുക്കിയ 2 സമിതികളുടെ അധ്യക്ഷനായിരുന്നു.


1991 ഓഗസ്റ്റ് 14 നരസിംഹൻ കമ്മിറ്റി (മൻമോഹൻ സിംഗ് ഫിനാൻസ് മിനിസ്റ്റർ ) 


1997 നരസിംഹൻ കമ്മിറ്റി 


പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ നിയന്ത്രണം കുറച്ച് അവയെ കൂടുതൽ സ്വയംഭരണ പ്രാപ്തമാക്കിയതും സാമ്പത്തിക മേഖലയിലെ റിസർവ്ബാങ്ക് ഇടപെടൽ പരിഷ്കരിച്ചതും ഈ സമിതികളുടെ നിർദേശത്തെതുടർന്നാണ്.


❓ അടുത്തിടെ രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് തിരെഞ്ഞുടുക്കപെട്ടത് ആരൊക്കെ ? പി.വി.അബ്ദുൽ വഹാബ് , ജോൺ ബ്രിട്ടാസ്, ഡോ.വി.ശിവദാസൻ 


ഇന്ത്യൻ പാർലമെൻറ് ഉപരിസഭ യാണ് രാജ്യസഭ


അംഗമല്ലാത്ത ഒരാൾ ആണ് അധ്യക്ഷത വഹിക്കുന്നത്.


❓2021 കേരളാ പ്രീമിയർ ലീഗ് (KPL) ജേതാക്കൾ : ഗോകുലം കേരളാ FC 


രണ്ടാം തവണയാണ് ഗോകുലം കെ പി എൽ ജേതാക്കളാകുന്നത്. ആദ്യ കിരീടം 2018 ൽ.


ഇതോടെ 2 കിരീടം എന്ന എസ് ബി ഐ യുടെ നേട്ടത്തിന് ഒപ്പമെത്തി.


2019 ഡുറൻ്റ് കപ്പ്


 ഐ ലീഗ് ഫുട്ബോൾ കിരീടം (2020-21) നേടുന്ന ആദ്യ കേരളാ ക്ലബ് : ഗോകുലം കേരളം FC




❓ലോക ഭൗമ ദിനം (Earth Day) : ഏപ്രിൽ 22


2021 ലോക ഭൗമ ദിന സന്ദേശം (Earth Day theme) : 'Restore Our Earth’.


The theme for Earth Day 2020 was climate action


In 2009, the United Nations designated April 22 as ‘International Mother Earth Day’.


1970 മുതൽ ആചരിക്കുന്നു.


❓ഐപിഎല്ലിൽ 6000 റൺസ് തികയ്ക്കുന്ന ആദ്യ താരം : വിരാട് കോഹ്‌ലി 


❓ യുഎസിലെ നീതിന്യായ വിഭാഗത്തിലെ മൂന്നാമത്തെ വലിയ പദവിയായ അസോസിയേറ്റ് അറ്റോണി ജനറൽ പദവിയിലെത്തിയ ഇന്ത്യൻ വംശജ : വനിത ഗുപ്ത 


വെള്ളക്കാർ അല്ലാത്ത ഒരാൾ ഈ പദവിയിൽ വരുന്നത് ആദ്യമായാണ്.


പബ്ലിക് എന്റർപ്രൈസസ് സിലക്ഷൻ ബോർഡ് ( PESB ) അധ്യക്ഷയായി നിയമിതയായ സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യ വ്യക്തി : മല്ലിക ശ്രീനിവാസൻ 





❓ ഒറ്റപ്പാലത്ത് വച്ച് പ്രഥമ കോൺഗ്രസ് പ്രദേശ് സമ്മേളനത്തിൻ്റെ എത്രാമത്തെ വാർഷികമാണ് 2021 ഏപ്രിൽ മാസം ആചരിക്കുന്നത് : 100


ഐക്യകേരളം രൂപം കൊള്ളുന്നതിനു മുൻപ് കേരളം എന്ന സങ്കല്പം ഉയർത്തി നടത്തിയ സമ്മേളനം.


1921 ഏപ്രിൽ 23 മുതൽ 26 വരെയാണ് പ്രഥമ കെപിസിസി സമ്മേളനം നടന്നത്.


1920 നാഗ്പൂരിൽ ചേർന്ന് സമ്മേളനമാണ് കോൺഗ്രസിനെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. 


❓ ഐടി വ്യവസായികളുടെ സംഘടനയായ NASSCOM -ൻ്റെ ചെയർപേഴ്സൺ ആയി നിയമിതയായ ആദ്യ വനിത : രേഖ എം മേനോൻ


നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (NASSCOM) 

സ്ഥാപിച്ചത് : 1988

ആസ്ഥാനം : ന്യൂ ഡെൽഹി 


❓ചൊവ്വയിലെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്നും ശുദ്ധവും ശ്വസിക്കാന്‍ കഴിയുന്നതുമായ ഓക്‌സിജന്‍ വിഘടിപ്പിച്ചെടുത്ത നാസയുടെ റോവർ : പെർസിവിയറൻസ്


ഭൂമിയ്ക്ക് പുറത്തുള്ള ഒരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിന് സ്വന്തം.


മോക്സി(MOXIE) എന്ന The Mars Oxygen In-Situ Resource Utilization Experiment എന്ന ടോസ്റ്റര്‍ വലുപ്പത്തിലുള്ള ഉപകരണമാണ് ഈ പരീക്ഷണം നടത്തിയത്. 


ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളിൽ നിന്ന് ഓക്സിജൻ നിർമിക്കുന്നതിനേക്കാൾ എളുപ്പവും പ്രായോഗികവുമാണ് 96 ശതമാനവും കാർബൺഡൈ ഓക്സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഉത്പാദനം. (0.13% oxygen in mars compared to 21% in earth)




❓2021 ലോക യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി : പോളണ്ട് 


2021 ലോക റിലേ ചാമ്പ്യൻഷിപ്പ് : പോളണ്ട്



2023 പുരുഷന്മാരുടെ ബോക്സിങ് ലോകചാമ്പ്യൻഷിപ്പ് വേദി : താഷ്‌കെൻ്റ് (ഉസ്ബെക്കിസ്ഥാൻ) 


2021 ഏഷ്യൻ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വേദി : താഷ്കെൻ്റ് , ഉസ്ബെക്കിസ്ഥാൻ


2021 ലോക ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് വേദി : അമേരിക്ക


❓അടുത്തിടെ സ്ഥാനമേറ്റ എൻ.വി.രമണ എത്രാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് : 48


47 - എസ്. എ ബോബ്ഡെ

46 - രഞ്ജൻ ഗോഗോയ്

45 - ദീപക് മിശ്ര


❓ ലോക പുസ്തക- പകർപ്പവകാശ ദിനം ( World Book and Copyright Day ): ഏപ്രിൽ 23


the theme for 2021 is 'To share a story'.


എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. 


1995-ൽ പാരീസിൽ ചേർന്ന യുനസ്കോ പൊതുസഭയുടെ തീരുമാനപ്രകാരമാണ് ഇതാചരിച്ചുതുടങ്ങിയത്.


2000 മുതൽ ലോകപുസ്തക തലസ്ഥാനമായി വ്യത്യസ്ത നഗരങ്ങളെ തിരഞ്ഞെടുത്തുതുടങ്ങി. 


2021-ന്റെ തലസ്ഥാനം ജോർജിയയിലെ തിബിലിസിയാണ്.


2022-ലെ പുസ്തകതലസ്ഥാനമായി മെക്സിക്കോയുടെ ഗ്വാദലജാറ (Guadalajara)


 2003 (delhi)


Tbilisi (2021) Kuala Lumpur (2020)


യു.എൻ ഇംഗ്ലീഷ് ഭാഷ ദിനം (UN English Language Day) : ഏപ്രിൽ 23



❓ അടുത്തിടെ പുനരുപയോഗിച്ച റോക്കറ്റിൽ നാസയ്ക്കായി ആദ്യ ബഹിരാകാശ ദൗത്യം നടത്തിയത് : സ്പേസ് എക്സ് 


സ്പേസ് എൻറെ നാസിക് വേണ്ടിയുള്ള പുതിയ ദൗത്യമാണ് : ക്രൂ 2 


നാല് യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചു.


റോക്കറ്റ് ബൂസ്റ്ററും ക്യാപ്സ്യൂളും പുനരുഉപയോഗിച്ചുള്ള ദൗത്യമാണിത്.


കഴിഞ്ഞ മെയ് മാസം ബഹിരാകാശത്തെത്തിയ സംഘം ഉപയോഗിച്ച ഡ്രാഗൺ ക്യാപ്സൂൾ പേടകമാണ് ഇത്തവണയും ഉപയോഗിച്ചത്.


❓ അടുത്തിടെ അടിയന്തര സാഹചര്യങ്ങൾ ഉപയോഗിക്കാൻ വേണ്ടി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയ സൈഡസ് കാഡിലയുടെ മരുന്ന് : വിറാഫിൻ 


കോവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ ഉള്ളവർക്കാണ് മരുന്ന് നൽകുന്നത്


antiviral drug ‘Virafin’



❓ അടുത്തിടെ ബാലി തീരത്ത് കാണാതായ 'KRI Nanggala 402' ഏത് രാജ്യത്തിൻ്റെ മുങ്ങികപ്പലാണ് ?ഇന്തോനേഷ്യ 


❓ ഭാവിയിൽ ഉണ്ടാക്കാവുന്ന മഹാമാരികൾ ഫലപ്രദമായി നേരിടാൻ ഏത് രാജ്യമാണ് പാൻഡെമിക് പ്രിപ്പയേർഡ്നെസ് പാട്ണർഷിപ്പ് (PPP)രൂപീകരിച്ചത് ? ബ്രിട്ടൺ  


Pandemic Preparedness Partnership (PPP)


ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞയായ മലയാളി ഡോ. സൗമ്യ സ്വാമിനാഥൻ അംഗമാണ്.


❓അടുത്തിടെ ഇന്ത്യ ഏതൊക്കെ ഐക്യ രാഷ്ട്ര സംഘടയുടെ ഘടകങ്ങളിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത് : 

 World Food Programme,UN Women,

Commission on Crime Prevention and Criminal Justice (CCPCJ)




❓ദേശീയ പഞ്ചായത്തീ രാജ് ദിനം (National Panchayati Raj Day) : ഏപ്രിൽ 24


❓ചൈനയുടെ ആദ്യത്തെ മാർസ് റോവർ ഏത് പേരിലാണ് അറിയപ്പെടുന്നത് : സൂരോങ് (Zhurong)


Zhurong - traditional fire god


2021 ഫെബ്രുവരി 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയ ടിയാൻവെൻ - 1 ബഹിരാകാശ പേടകത്തിൽ ഭാഗമായിട്ടുള്ളതാണ് ഈ റോവർ.


2019 ലാണ് ചന്ദ്രൻ്റെ അധികം ഇതുവരെ പര്യവേഷണം നടത്താത്ത ഭാഗത്ത് പേടകം ഇറക്കിയ ലോകത്തിലെ ആദ്യ രാജ്യമായി മാറിയത്.


2020 ഡിസംബറിൽ ചന്ദ്രനിൽ നിന്നുള്ള പറ കഷണങ്ങൾ 1970 ന് ശേഷം ഭൂമിയിൽ എത്തിച്ചു മറ്റൊരു നേട്ടം കൈവരിച്ചു.


സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.


Tianwen-1's goals include analysing and mapping the Martian surface and geology, looking for water ice and studying the climate and surface environment


Chinese name for Mars — “Huo Xing,” or fire star


❓2015 ലെ ഭൂകമ്പത്തിൽ തകർന്ന ധാരാഹര ടവർ(Bhimsen Tower) അടുത്തിടെ പുതുക്കി പണിത് ഉദ്ഘാടനം ചെയ്തിരുന്നു. ഇത് രാജ്യത്താണ് ഇത് സ്ഥിതിചെയ്യുന്നത് ? നേപ്പാൾ


യുനെസ്കോ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ നിർമ്മിതിയാണ് നേപ്പാളിലെ ധരഹരാ ഗോപുരം. ഭീംസെൻ ഗോപുരം എന്നുമറിയപ്പെടുന്ന ഇത് 1832ൽ അന്നത്തെ പ്രധാനമന്ത്രി ഭീംസെൻ ഥാപ്പയാണു നിർമിച്ചത്.


പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച 50 മീറ്റർ ഉയരമുള്ള ടവർ അവർ 2015ലെ ഭൂകമ്പത്തിൽ ആണ് തകർന്നുവീണത്.


പുതിയതായി ഉദ്ഘാടനം ചെയ്ത ടവർ 84 മീറ്റർ ഉയരമുള്ളതാണ്.


നേപ്പാൾ പ്രധാനമന്ത്രി : കെ പി ശർമ ഒലി 



❓അടുത്തിടെ അന്തരിച്ച പണ്ഡിറ്റ് രാജൻ മിശ്ര ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് : സംഗീതം 


❓2021 ഏപ്രിൽ മാസം നടന്ന ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസം : വരുണ 2021 


ഈ വർഷം നടന്നത് 19മത് പതിപ്പാണ്.


❓93 മത് ഓസ്കാർ അവാർഡ് - മികച്ച ചിത്രം : നോമാഡ്ലാൻഡ് 


അന്താരാഷ്ട്ര ഫീച്ചർ ചിത്രം: അനഥർ റൗണ്ട്


ആനിമേറ്റഡ് ഫീച്ചർ ചിത്രം: സോൾ




❓93 മത് ഓസ്കാർ അവാർഡ് - മികച്ച നടൻ : ആൻറണി ഹോപ്കിൻസ് 


സഹനടൻ: ഡാനിയൽ കലൂയ (ജൂദാസ് ആൻഡ് ബ്ലാക്ക് മെസയ്യ)




❓93 മത് ഓസ്കാർ അവാർഡ് - മികച്ച നടി : ഫ്രാൻസ് മക്ഡോർമെൻ്റ് 


സഹനടി: യുങ് ജുങ് (മിനാരി)





❓93 മത് ഓസ്കാർ അവാർഡ് - മികച്ച സംവിധാനം : ക്ലോയ് ഷാവോ


ഓസ്കാർ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ വെള്ളക്കാരി അല്ലാത്ത വനിതയുമാണ്.




(93rd Academy of Motion Picture Arts and Sciences)




❓ ഈ അടുത്ത് അന്തരിച്ച ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ ഏത് ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്നു : കേരളം


❓ലോക മലേറിയ ദിനം (World Malaria Day) : ഏപ്രിൽ 25


The theme of World Malaria Day 2021 is “Reaching the zero malaria target.”


❓ലോക ബൗദ്ധിക സ്വത്തവകാശ ദിനം( World Intellectual Property Day) : ഏപ്രിൽ 26


പകർപ്പവകാശം (CopyRight), വ്യാപാര മുദ്ര (Trade Marks), ഭൂപ്രദേശ സൂചിക (Geographical indications), വ്യാവസായിക ഡിസൈനുകൾ (Industrial designs), നിർമാണാവകാശം (Patent), കച്ചവട രഹസ്യം (Trade Secret) തുടങ്ങിയവ ബൗദ്ധിക സ്വത്തവകാശങ്ങളിൽ ഉൾപ്പെടും


ലോകമെമ്പാടും ബൗദ്ധിക സൃഷ്​ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് Intellectual Property Organization അഥവാ WIPO രൂപവത്കരിച്ചത്.


1967ലാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽവരുന്നത്. യുനൈറ്റഡ് നാഷൻസിെൻറ പ്രത്യേക ഏജൻസികളിൽ ഒന്നാണിത്. ജനീവയാണ് ആസ്ഥാനം.


❓ അടുത്തിടെ അന്തരിച്ച കെ സന്താനം ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ? ആണവ ശാസ്ത്രം 


1998ലെ പൊക്രാൻ ആണവ പരീക്ഷണത്തിന് ചുക്കാൻപിടിച്ച സംഘത്തിൽ അംഗമായിരുന്നു.


1999 പത്മഭൂഷൻ 


❓ 2021 ബാർസിലോണ ഓപ്പൺ ടെന്നീസ് കിരീട ജേതാവ് : റാഫേൽ നദാൽ 


ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ എന്നെ തോൽപ്പിച്ചു


ബാഴ്സലോണയിലെ കളിമൺ കോർട്ടിൽ നദാലിൻ്റെ 12 th കിരീടമാണിത്.


❓ ചാൻഡ്‌ലർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ Good Government Index ൽ ഇന്ത്യയുടെ റാങ്ക് : 49 


104 രാജ്യങ്ങൾ പട്ടികയിൽ ഉണ്ട്.


ഒന്നാം സ്ഥാനത്ത് ഫിൻലൻഡ്.


❓ഹെലികോപ്റ്റർ എഞ്ചിനുകൾക്കായി തദ്ദേശീയമായി സിംഗിൾ ക്രിസ്റ്റൽ ബ്ലേഡ് (single crystal blade technology) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സ്ഥാപനം : DRDO 


US,UK, ഫ്രാൻസ്,റഷ്യ പോലുള്ള രാജ്യങ്ങളിൽ മാത്രമേ ഈ സാങ്കേതിക വിദ്യ നിലവിൽ ഉള്ളൂ.


DRDO - ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ 


സ്ഥാപിതമായത് : 1958

ആസ്ഥാനം : ന്യൂ ഡെൽഹി

നിലവിലെ ചെയർമാൻ : ഡോ. ജി.സതീഷ് റെഡ്ഢി 


ആപ്തവാക്യം : ബലസ്യ മൂലം വിജ്ഞാനം (Strength's Origin is in Knowledge")


❓T20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്കുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് : ബാബർ അസം (പാകിസ്ഥാൻ ക്യാപ്റ്റൻ) 


52 ഇന്നിംഗ്സിൽ നിന്നാണ് നേട്ടം കൈവരിച്ചത്. 56 ഇന്നിംഗ്സിൽ നിന്നും 2000 തികച്ച വിരാട് കൊഹ്‌ലിയുടെ റെക്കോർഡ് മറികടന്നു.


❓അടുത്തിടെ കണ്ടെത്തിയ സൗയൂഥത്തിൻ്റെ ഏറ്റവും തൊട്ടടുത്തുള്ളതും ഏറ്റവും ചെറുതുമായ തമോഗർത്തം : യൂണികോൺ


ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയാണ്.


❓ സ്വകാര്യ ബാങ്കുകളുടെ മാനേജിങ് ഡയറക്ടർ , സിഇഒ മുഴുവൻസമയ ഡയറക്ടർ എന്നിവരുടെ നിയമന കാലാവധി എത്ര വർഷം ആക്കിയിട്ടാണ് അടുത്തിടെ ആർബിഐ നിജപ്പെടുത്തിയത് : 15 വർഷം 


ചെയർമാൻ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവരുടെ പ്രായപരിധി 75 വയസാക്കി.


ആർബിഐ നിലവിൽ വന്നത് : ഏപ്രിൽ 1, 1935


ആസ്ഥാനം : മുംബൈ


ആദ്യ ഗവർണർ : ഓസ്ബോൻ സ്മിത്ത്


ഇന്ത്യക്കാരനായ ആദ്യ ഗവർണർ : സി. ഡി ദേശ്മുഖ് 


നിലവിൽ : ശക്തികാന്ത ദാസ് (25th)



❓അടുത്തിടെ അന്തരിച്ച ' സുമംഗല ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ബാലസാഹിത്യകാരി : ലീല നമ്പൂതരിപ്പാട് 


1934ൽ ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തർജനത്തിന്റെയും മകളായി പാലക്കാട്ട് ജനിച്ചു. 


ബാലസാഹിത്യം 

പഞ്ചതന്ത്രം 

തത്ത പറഞ്ഞ കഥകൾ 

കുറിഞ്ഞിയും കൂട്ടുകാരും

നെയ്‌പായസം

തങ്കക്കിങ്ങിണി

മഞ്ചാടിക്കുരു

മിഠായിപ്പൊതി

കുടമണികൾ

മുത്തുസഞ്ചി


നോവലുകൾ 

കടമകൾ

ചതുരംഗം

ത്രയ്യംബകം

അക്ഷഹൃദയം

ചെറുകഥാസമാഹാരം 

നുണക്കുഴികൾ


പച്ചമലയാളം നിഘണ്ടു തയ്യാറാക്കി.


നെയ്പ്പായസം എന്ന കൃതിക്ക് കേരള സർക്കാരിൻറെ സാമൂഹിക ക്ഷേമ വകുപ്പ് അവാർഡ്.


1979ലെ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് - മിഠായിപ്പൊതി


2013 ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.



❓ കേരള മീഡിയ അക്കാദമിയുടെ 2021ലെ ദേശീയ മാധ്യമ പ്രതിഭാപുരസ്കാര ജേതാവ് : ബർഖ ദത്ത് 


1ലക്ഷം രൂപ പുരസ്കാര തുക


❓അടുത്തിടെ പ്രകാശനം ചെയ്ത The Living Mountain: A Fable for Our Times ആരുടെ പുസ്തകമാണ് ? അമിതാവ് ഘോഷ്


പ്രധാന കൃതികൾ

ദി ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക് , ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ)


2018 ൽ ജ്ഞാനപീഠം ലഭിച്ചു.(54th) 


ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠം ലഭിച്ച വ്യക്തി.


❓ഇന്ത്യയുടെ പ്രഥമ സൗര ബഹിരാകാശ ദൗത്യത്തിലെ എല്ലാ ഡാറ്റയും ഒരൊറ്റ വെബ് അധിഷ്‌ഠിത ഇന്റർഫേസിലേക്ക് എത്തിക്കുന്നതിനായി കമ്മ്യൂണിറ്റി സേവന കേന്ദ്രം രൂപീകരിച്ചു.പ്രഥമ സൗര ദൗത്യത്തിൻ്റെ പേരെന്താണ്? ആദിത്യ L1 


ആദിത്യ-എൽ 1 സപ്പോർട്ട് സെൽ (AL1SC) എന്ന ഈ സേവന കേന്ദ്രം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും (ISRO), ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസ(ARIES)സിന്റെയും സംയുക്ത സംരംഭമാണ്.


ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഏരിസിന്റെ ട്രാൻസിറ്റ് കാമ്പസിൽ സ്ഥാപിച്ച AL1SC,ഇന്ത്യയുടെ ആദ്യത്തെ സൗര ബഹിരാകാശ ദൗത്യമായ ആദിത്യ-എൽ 1 സുഗമമാക്കുന്നതിനും ആദിത്യ-എൽ 1 ൽ നിന്നുള്ള സയൻസ് ഡാറ്റ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ഐ എസ് ആർ ഒ യുമായി സംയുക്തമായി പ്രവർത്തിക്കും.





❓അടുത്തിടെ 60 വർഷം പൂർത്തിയാക്കിയ 'Project DANTAK' ഇന്ത്യ ഏത് രാജ്യത്തിൻ്റെ പുരോഗതിക്കായി നടത്തുന്ന നിർമാണ പ്രവൃത്തിയാണ് ? ഭൂട്ടാൻ 


1961 ഏപ്രിൽ 24 നാണ് അന്നത്തെ പ്രധാമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവും ഭുടാനിലെ മൂന്നാമത്തെ രാജാവും ചേർന്ന് പദ്ധതി ആരംഭിച്ചത്.


പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രധാന നിർമാണം ഭൂട്ടാനിലെ പാറോ വിമാനത്താവളം. 


❓ ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കുന്നതിന് ലോക അത്‌ലറ്റിക് സംഘടന വിലക്കിയ യുഎസ് ബ്ലേഡ് റണ്ണർ : ബ്ലേക് ലീപ്പർ 


ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണർ ഓസ്കാർ പിസ്റ്റോറിയസിന് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ മത്സരിക്കാൻ അനുവാദം നൽകിയിരുന്നു. 400 മീറ്റർ സെമിയിൽ എത്തിയിരുന്നു.


❓അടുത്തിടെ അന്തരിച്ച മനോജ് ദാസ് ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ് : സാഹിത്യം 


ഇംഗ്ലീഷ്, ഒഡിയ ഭാഷകളിലെ എഴുത്തുകാരനാണ് ഇദ്ദേഹം


The Escapist (2001)

A Tiger at Twilight

തന്ദ്രലോകര പ്രഹരി (2000)


Padma Bhushan in 2020 

Padma Shri in 2001

Kalinga Literary Award in 2020


❓അടുത്തിടെ അന്തരിച്ച ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്ന വ്യക്തി : മൈക്കിൾ കോളിൻസ് 


നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റു രണ്ടു അംഗങ്ങൾ. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗദ്യം.


അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷൻമാരായി. കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൽ കോളിൻസ് ആയിരുന്നു.


രണ്ടുതവണയാണ് കൊളിൻസ് ബഹിരാകാശയാത്ര നടത്തിയത്. ജെമിനി-10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ-11-ലും


mission's 50th anniversary in 2019.


❓അടുത്തിടെ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു വിരമിച്ച മലയാളി : തോട്ടത്തിൽ രാധാകൃഷ്ണൻ 


ഛത്തീസ്ഗഡ്, തെലങ്കാന/ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും, തെലങ്കാനയ്ക്കു പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസും ആയിരുന്നു.


❓കോവിഡ് പശ്ചാത്തലത്തിൽ 2021 ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് (Asian Boxing Championship) വേദി ന്യൂ ഡൽഹിയിൽ നിന്നും എവിടേക്കാണ് മാറ്റിയത് ? ദുബായ്


❓2021 ഏപ്രിൽ മാസം തേജസ് വിമാനത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസ്സൈൽ : പൈഥൺ 5


ശത്രു സേനയുടെ വിമാനങ്ങൾ മിസൈലുകൾ എന്നിവ തകർക്കാൻ കഴിവുള്ള മിസൈലാണ് പൈഥൺ. 

Air-to-Air Missile


❓അടുത്തിടെ പുറത്തിറങ്ങിയ 'Whereabouts' എന്ന പുസ്തകം ആരുടേതാണ് ? ജുംപ ലാഹിരി 


പ്രധാന കൃതികൾ


The Namesake (Lahiri’s first novel was published in 2000)


The Lowland


❓അടുത്തിടെ ഏത് രാജ്യമാണ് പൂർണമായും ട്രാകോമ രോഗ വിമുക്തി നേടുന്ന രണ്ടാമത് ആഫ്രിക്കൻ രാജ്യമായി മാറിയത് ? ഗാംബിയ 


പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. 


തലസ്ഥാനം : ബഞ്ജുൾ

കറൻസി: ഗാംബിയൻ ദലാസി


2018ൽ ഘാനയാണ് ട്രാകൊമ മുഴുവനായി തുടച്ചുനീക്കിയ ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയത്.


Trachoma is a devastating eye disease caused by infection with the bacterium Chlamydia trachomatis. 


❓മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. കേരളാ ബാങ്ക് നിലവിൽ വന്ന വർഷം : 2019 നവംബർ 26


2019 നവംബർ 26-നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചത്.


769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കും ആണ്. 




❓ലോക നൃത്തദിനം (International Dance Day) : ഏപ്രിൽ 29


❓2021 ഏപ്രിൽ മാസം അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ : സോളി സോറാബ്ജി 


ഇന്ത്യയുടെ 11മത് അറ്റോർണി ജനറൽ ആയിരുന്നു.


അദ്ദേഹത്തിൻ്റെ ആത്മകഥ : Before Memory Fades


നിലവിൽ : കെ കെ വേണുഗോപാൽ (15th)


നിയമകാര്യങ്ങളിൽ ഭാരതസർക്കാരിനെ ഉപദേശിയ്ക്കുക എന്നതാണ് ഭരണഘടനയിലെ 76 വകുപ്പ് പ്രകാരം രുപീകരിയ്ക്കപ്പെട്ട അറ്റോർണി ജനറലിന്റെ പ്രാഥമികചുമതല.  


❓ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം (pedestrian suspension bridge) ഏത് രാജ്യത്താണ് അടുത്തിടെ സ്ഥാപിച്ചത് : പോർച്ചുഗൽ (അരോക)


516 മീറ്റർ (1,692 feet) നീളം.


Charles Kuonen Suspension Bridge in Switzerland, which spans 1,621 feet and opened in 2017


❓അടുത്തിടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഏത് രാജ്യമാണ് ബഹിരാകാശ യാത്രികർക്ക് തങ്ങാനുള്ള ചെറു പേടകം വിക്ഷേപിച്ചത് : ചൈന 


2022 ലാണ് ബഹിരാകാശ നിലയം സ്ഥാപിക്കുന്നത്


The module, named "Tianhe", or "Harmony of the Heavens", was launched on the Long March 5B


International Space Station ന് സമാനമായാണ് നിർമാണം.


ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് നിലയം.


അമേരിക്ക,റഷ്യ, കാനഡ,യൂറോപ്പ്,ജപ്പാൻ എന്നിവയുടെ സഹായത്തോടെയാണ് ISS നിർമിച്ചിരിക്കുന്നത്.


❓WILD ELEMENTS എന്ന സംഘടന നൽകുന്ന 2021 ലെ 'Wild Innovator Award' ലഭിക്കുന്ന ആദ്യ ഏഷ്യൻ വനിതയും ഇന്ത്യൻ വനിതയുമായ വ്യക്തി : കൃതി കാരന്ത് 





No comments