ആഗസ്റ്റ് 2023 (Aug 22-31) ആനുകാലികം | August 2023 Current Affairs - PSC PRANTHAN

ആഗസ്റ്റ് 2023 (Aug 22-31) ആനുകാലികം | August 2023 Current Affairs

 



1. 2023 വർഷം നീറ്റിലിറക്കിയ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ : മഹേന്ദ്രഗിരി

  • പ്രോജക്റ്റ് 17 എയുടെ ഭാഗമായി നിർമ്മിച്ച ഏഴാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ ണ് മഹേന്ദ്രഗിരി.
  • ആറാമത്തെ യുദ്ധക്കപ്പലായ വിന്ധ്യഗിരി പ്രസിഡൻറ് എൻ ദ്രൗപദി മുർമുവാണ് നീറ്റിലിറക്കി
2. 2023 വർഷം പട്ടാള അട്ടിമറി നടന്ന മധ്യആഫ്രിക്കൻ രാജ്യം : ഗാബോൺ 
  • 14 വർഷമായി അധികാരത്തിലുള്ള പ്രസിഡന്റ് അലി ബോംഗോ ഒൻ ഡിംബ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അട്ടിമറി.
  • 2023 വർഷം പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിലും അടുത്തിടെ പട്ടാള അട്ടിമറി നടന്നു. 
3. 2023 ഓഗസ്റ്റ് മാസം ആകാശത്ത് ദൃശ്യമായ പ്രതിഭാസം : സൂപ്പർ ബ്ലൂ മൂൺ
  • ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂൺ പ്രതിഭാസമാണിത്. 
  • മാസത്തിൽ രണ്ടുതവണ വരുന്ന പൂർണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറ യുന്നത്. 
  • ഈ വർഷത്തെ ആദ്യ ത്തെ സൂപ്പർമൂൺ പ്രതിഭാസമാ ണിത്. മാസത്തിൽ രണ്ടുതവണ വരുന്ന പൂർണചന്ദ്ര പ്രതിഭാസത്തെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്. ചന്ദ്രൻ അതിന്റെ ഭ്രമണ പാതയിൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ഘട്ടത്തി
4. 
  • 2023 ഓഗസ്റ്റ് മാസം ആരംഭിച്ചു.
5. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ താരം : നീരജ് ചോപ്ര 
  • പുരുഷൻമാരുടെ ജാവലിൻ ത്രോ യിൽ 88.17 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്.
  • പാകിസ്ഥാന്റെ അർഷദ് നദീമിനാണ് വെള്ളി (87.82 മീറ്റർ). ചെക്ക് താരം ജാക്കൂബ് വാഡിൽ ജാക്ക് 86.67 മീറ്ററിൽ വെങ്കലം നേടി.
  • കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ നീരജിന് വെള്ളിയായിരുന്നു.
  • നീരജ് ചോപ്രയുടെ സ്വദേശം: പാനിപ്പത്ത്, ഹരിയാന
  • കരിയറിലെ മികച്ച ദൂരം : 89.94 മീറ്റർ
  • കരിയറിലെ സ്വർണ മെഡൽ 
  • ബഹുമതികൾ : പത്മശ്രീ (2022), ധ്യാൻചന്ദ് ഖേൽരത്ന (2021) , അർജുന (2018),പരം വിശിഷ്ട സേവാ മെഡൽ (PVSM) (2022),വിശിഷ്ട സേവാ മെഡൽ (VSM) (2020)
6. 2023 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 4x400 റിലേ ഫൈനലിൽ ഏഷ്യൻ റെക്കോഡിട്ട ഇന്ത്യയുടെ പുരുഷ ടീം അംഗങ്ങൾ: മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ,രാജേഷ് രമേഷ് 

  • ഫൈനലിൽ ഇന്ത്യ അഞ്ചാമതായി ഫിനിഷ് ചെയ്തു.
  • ലോക അത്ലറ്റിക്സിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീം ഫൈനലിലെത്തിയത്.
  • അമേരിക്ക സ്വർണവും (2:57.31) ഫ്രാൻസ് വെള്ളിയും (2:58.45) ബ്രിട്ടൻ വെങ്കലവും (2:58.71) നേടി.
7. 2023 വർഷം സിംബാബ്വേയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി: എമേഴ്സൺ മനാഗാഗ്‌വ

  • 1980ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതുമുതൽ രാജ്യത്ത് മനാഗാഗ്വയുടെ എസിം ബാബ്വെ ആഫ്രിക്കൻ നാഷനൽ യൂണിയൻ പാട്രിയോട്ടിക് ഫ്രണ്ടാണ് ഭരണത്തിൽ ഉള്ളത്.
  • 2017ൽ റോബർട്ട് മുഗാബെയുടെ ഏകാധിപത്യ ഭരണം അട്ടിമറിച്ച മനാ ഗാഗ്വ, 2018ൽ നടന്ന തെരഞ്ഞടുപ്പിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

8. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഐഎസ്ആർഒയുടെ കീഴിൽ ഉള്ള അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ വികസിപ്പിച്ച ഉപകരണം: നഭ് മിത്ര (Nabhmitra)

  • കേരളത്തിലെ നീണ്ടകരയിൽ നഭ് മിത്ര വിജയകരമായി പരീക്ഷിച്ചു
  • സാറ്റലൈറ്റ് അധിഷ്ഠിത വാർത്താവിനിമയ സംവിധാനം കടലിൽ നിന്നും കരയിൽ നിന്നും രണ്ട് വഴിയുള്ള സന്ദേശമയക്കാൻ സാധിക്കുന്ന ഉപകരണമാണ്. കാലാവസ്ഥ, ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പ്രാദേശിക ഭാഷയിൽ അറിയിക്കും 
  • ബോട്ടുകൾക്ക് അധികൃതരിലേക്ക് ദുരിത സന്ദേശങ്ങൾ അയയ്ക്കാനും കഴിയും.

9. ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടാൻ പോകുന്നത് : ശിവ ശക്തി 

  • മുൻപത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 അതിന്റെ കാൽപ്പാടുകൾ ചന്ദ്രോപരിതലത്തിൽ പതിപ്പിച്ച സ്ഥലത്തെ 'തിരംഗ' എന്ന പേരിലും അറിയപ്പെടും. 
  • വിക്രം ലാൻഡർ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ഓഗസ്റ്റ് 23 എന്ന തിയതി ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

10. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) പങ്കാളിത്തത്തോടെ എവിടെയാണ് ഇന്ത്യ Climate change and health hub തുറക്കാൻ ഒരുങ്ങുന്നത് ? ന്യൂഡൽഹി

11. കാസിരംഗ നാഷണൽ പാർക്കിൻ്റെ ആദ്യ വനിതാ ഫീൽഡ് ഡയറക്ടറായി നിയമിതയായ വ്യക്തി : സോനാലി ഘോഷ് 

  • കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് : അസം
  • ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പ്രസിദ്ധമായ ദേശീയ ഉദ്യാനം.
  • കാസിരംഗ നാഷണൽ പാർക്ക് 1985-ൽ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപെട്ടു.

12. 2023 ഓഗസ്റ്റ് മാസം ഏത് വ്യക്തിക്കാണ് ഗ്രീസിൻ്റെ പരമോന്നത പുരസ്കാരമായ ‘ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ’ നൽകി ആദരിച്ചത് ? നരേന്ദ്രമോദി

  • ഗ്രീസിൻ്റെ പ്രസിഡൻറ്: കാതറീന സകെല്ലറോപൗലോ
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിവിധ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ.

2023 വർഷം ലഭിച്ച ബഹുമതികൾ
  1. ഗ്രീസിന്റെ ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ
  2. ഫ്രാൻസിന്റെ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ
  3. ഈജിപ്തിന്റെ ഓർഡർ ഓഫ് നൈൽ
  4. റിപ്പബ്ലിക് ഓഫ് പലാവുവിന്റെ എബക്കൽ അവാർഡ്
  5. പാപുവ ന്യൂ ഗിനിയയുടെ ഓർഡർ ഓഫ് ലോഗോഹു
  6. ഫിജിയുടെ ഓർഡർ ഓഫ് ഫിജി

2021 വർഷം ലഭിച്ച ബഹുമതി
  1. ഭൂട്ടാന്റെ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ

2020 വർഷം ലഭിച്ച ബഹുമതി
  1. യുഎസ് ഗവൺമെന്റിന്റെ ലെജിയൻ ഓഫ് മെറിറ്റ്

2019 വർഷം ലഭിച്ച ബഹുമതികൾ
  1. ബഹ്‌റൈനിലെ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ്
  2. മാലിദ്വീപിന്റെ ഓർഡർ ഓഫ് നിഷാൻ ഇസ്സുദ്ദീൻ
  3. റഷ്യയുടെ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തലൻ
  4. യുഎഇയുടെ ഓർഡർ ഓഫ് സായിദ് അവാർഡ്

2018 വർഷം ലഭിച്ച ബഹുമതി
  1. പലസ്തീന്റെ പലസ്തീൻ ഗ്രാൻഡ് കോളർ

2016 വർഷം ലഭിച്ച ബഹുമതി 
  1. അഫ്ഗാനിസ്ഥാന്റെ സ്റ്റേറ്റ് ഓർഡർ ഓഫ് ഗാസി അമീർ അമാനുള്ള ഖാൻ
  2. സൗദി അറേബ്യയുടെ ഓർഡർ ഓഫ് കിംഗ് അബ്ദുൽ അസീസ്
13. ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ് (ISAC) 2022 പ്രകാരം മികച്ച സ്മാർട്ട് സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടത് : ഇൻഡോർ 
  • ഇൻഡോറിനെ മികച്ച സ്‌മാർട്ട് സിറ്റിയായി തിരഞ്ഞെടുത്തു.
  • നഗരങ്ങളിൽ സൂറത്തും ആഗ്രയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
  • 2022 ലെ ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ്  (ISAC) സംസ്ഥാന വിഭാഗത്തിൽ സ്‌മാർട്ട് സിറ്റി മിഷനിൽ മാതൃകാപരമായ പ്രകടനത്തിന് മധ്യപ്രദേശിനെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തു. 
  • തമിഴ്‌നാട് രണ്ടാമതും രാജസ്ഥാനും ഉത്തർപ്രദേശും മൂന്നും നാലും സ്ഥാനങ്ങളിൽ.
  • മികച്ച കേന്ദ്ര ഭരണ പ്രദേശത്തിനുള്ള പുരസ്കാരം ചണ്ഡീഗഡിനാണ്.
14. 69-ാമത് (2021) ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച നടൻ : അല്ലു അർജുൻ
 
15. 69-ാമത് (2021) ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചവർ :  ആലിയ ഭട്ട് , കൃതി സനോൻ 

16. 69-ാമത് (2021) ദേശീയ ചലച്ചിത്ര അവാർഡ് - മികച്ച സംവിധായകനുള്ള പുരസ്കാരം : നിഖിൽ മഹാജൻ 
  • അല്ലു അർജുൻ (പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിന്) 
  • ആലിയ ഭട്ട് (ഗംഗുഭായ് കത്തിയവാടി) , കൃതി സനോൻ (മിമി)
  • മികച്ച സംവിധായകൻ നിഖിൽ മഹാജൻ ( മറാത്തി ചിത്രം ഗോദാവരി)  
  •  പങ്കജ് ത്രിപാഠി (മിമി) മികച്ച സഹനടനായും പല്ലവി ജോഷിയെ (ദ കശ്മീർ ഫയൽസ്) മികച്ച സഹനടിയായും തെരഞ്ഞെടുത്തു.
  • മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് : റോക്കട്രി: ദി നമ്പി ഇഫക്‌റ്റ്
  • ദേശീയോദ്ഗ്രഥനത്തിനുള്ള ചിത്രത്തിന് നൽകുന്ന നർഗീസ് ദത്ത് പുരസ്‌കാരം ലഭിച്ചത് : ദ കശ്മീർ ഫയൽസ് (വിവേക് രഞ്ജൻ അഗ്നിഹോത്രിയാണ് സംവിധാനം)
  • മികച്ച ജനപ്രിയ ചിത്രം : ആർആർആർ
  • എസ് എസ് രാജമൗലിയുടെ  ആർആർആർ എന്ന ചിത്രം ആറ് അവാർഡുകൾ നേടി.
  • ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് :  മേപ്പടിയാൻ (വിഷ്ണു മോഹൻ - സംവിധാനം )
  • മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം  കാലഭൈരവ നേടി. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയ ഘോഷാൽ നേടി.
  • മികച്ച തിരക്കഥ (ഒറിജിനൽ) : ഷാഹി കബീർ (നായാട്ട്)
17. 2023 ഓഗസ്റ്റ് മാസം ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസിൽ നിന്ന് വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി നിർമ്മിച്ച എയർ ടു എയർ മിസൈൽ : അസ്ത്ര

18. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ വോട്ടർ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ "ദേശീയ ഐക്കൺ" ആയി തെരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം : സച്ചിൻ ടെണ്ടുൽക്കർ

19. 2023 ഓഗസ്റ്റ് മാസം ഓസ്ട്രേലിയൻ തീരത്ത് വച്ച് നടന്ന ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നിവ പങ്കെടുത്ത നാവികാഭ്യാസം : മലബാർ

20. 2023 വർഷം ഫിഫ വനിതാ ലോകകപ്പ് കിരീടം നേടിയ രാജ്യം : സ്പെയിൻ

  • സ്പെയിനിന്റെ പ്രഥമ വനിതാ ലോകകപ്പ് കിരീടം.
  • ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു.
  • 1991-ൽ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ലോകകപ്പ് ഉയർത്തുന്ന അഞ്ചാമത്തെ ടീമാണ് സ്പെയിൻ, മുൻ ചാമ്പ്യൻമാരായ രാജ്യങ്ങൾ അമേരിക്ക, ജർമ്മനി, നോർവേ, ജപ്പാൻ .























No comments