ആഗസ്റ്റ് 2023 (Aug 12-21) ആനുകാലികം | August 2023 Current Affairs - PSC PRANTHAN

ആഗസ്റ്റ് 2023 (Aug 12-21) ആനുകാലികം | August 2023 Current Affairs

 


Click here to view 2023 August 01-11 Current Affairs


1. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പ് വേദി : ബുടപെസ്റ്റ്,ഹംഗറി 

  • 202 രാജ്യങ്ങളിലെ രണ്ടായിരത്തോ ളം അത്ലിറ്റുകൾ അണിനിരക്കും. 51 ഇനങ്ങളിലാണ് മത്സരം.
  • അമേരിക്കയിലെ ഒറിഗോണിലായിരുന്നു കഴിഞ്ഞ പതിപ്പ്.
  • അമേരിക്കയും ജമൈക്കയും എത്യോപ്യയുമായിരുന്നു ഒറിഗോണിലെ മെഡൽ നേട്ടക്കാർ.
2. 2023 വർഷം അന്തരിച്ച ഇന്ത്യൻ ഫുട്ബോളിലെ ആദ്യ പ്രൊഫഷണൽ താരം എന്ന നേട്ടമുള്ള വ്യക്തി : മുഹമ്മദ് ഹബീബ്  

  • ഏറ്റവും മികച്ച മധ്യനിര താരങ്ങളി ലൊരാളായിരുന്നു.
  • 1970ലെ ഏഷ്യൻ ഗെയിംസ് വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
  • 1965 മുതൽ 76 വരെ ഇന്ത്യൻ ടീമിനായി പല പ്രധാന ടൂർണമെന്റുകളിലും കളിച്ചു.
  • 1980 രാജ്യം അർ ജുന അവാർഡ് നൽകി ആദരിച്ചു.
3. നിലവിലെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൺ : കെ വി മനോജ് കുമാർ 

  • കെ വി മനോജ് കുമാർ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആയി പുനർ നിയമിതനായി.
  • മൂന്നുവർഷത്തെ കാ ലാവധി പൂർത്തിയാക്കിയ തിനെത്തുടർന്നായിരുന്നു വീണ്ടും തെരഞ്ഞെടുപ്പ്.
4. ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് 2023 വർഷം ഉദ്ഘാടനം ചെയ്തത് എവിടെയാണ്? ബംഗളുരു 
  • ബെംഗളൂരുവിലെ അൾസൂരിൽ ആദ്യത്തെ ത്രിഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടം റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു.
  • 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം.
  • 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യത്തെ വാണിജ്യ കെട്ടിടമാണിത്.
5. രാജ്യാന്തര അത്ലറ്റിക്സ് സംഘടനയായ ലോക അത്ലറ്റിക്സിന്റെ വൈസ് പ്രസഡിന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ : ആദില്ലെ സുമരിവാല

  • 2012 മുതൽ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) പ്രസിഡന്റാണ് സുമരി വാല.
  • ആദ്യമായാണ് ലോക അത്ലറ്റിക്സ് നേതൃപദവിയിലേക്ക് ഒരു ഇന്ത്യക്കാരൻ എത്തുന്നത്. 
  • നാല് വർഷത്തേക്കാണ് ചുമതല.
  • 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യക്കായി 100 മീറ്ററിൽ മത്സരിച്ചിട്ടുണ്ട്.
  • ലോക അത്ലറ്റിക് സിന്റെ പ്രസിഡന്റായി ബ്രിട്ടീഷു കാരൻ സെബാസ്റ്റ്യൻ കോയെ തുടർച്ചയായ മുന്നാംതവണയും തെരഞ്ഞെടുത്തു.
6. കാൺപൂർ ആസ്ഥാനമായ ഇന്ത്യൻ ആയുധ നിർമാണശാലയായ അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ നിർമിച്ച  ഇന്ത്യയിലെ ആദ്യത്തെ ദീർഘദൂര റിവോൾവർ : പ്രബൽ 
  • 50 മീറ്റർവരെ ദൂരെയുള്ള വസ്തുക്കൾവരെ ലക്ഷ്യമിടാൻ കഴിവുള്ള കൈത്തോക്ക്.
  • 177.6 മില്ലി മീറ്റർ നീളവും 700 ഗ്രാം ഭാരവുമുള്ള പ്രബൽ, സൈഡ് സ്വിങ് സിലിണ്ടറോടുകൂടി നിർമിക്കുന്ന ആദ്യ തോക്കുമാണ്.
7. കേരള വഖഫ് ബോർഡിന്റെ പതിനഞ്ചാമത് ചെയർപേഴ്സൺ ആയി നിയമതനായ വ്യക്തി : എം.കെ. സക്കീർ
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ.
8. വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്ത് ആദ്യ വനം മ്യൂസിയം  എവിടെയാണ് ഉദ്ഘാടനം ചെയ്തത് : കുളത്തൂപ്പുഴ,കൊല്ലം 
  • കേരളത്തിലെ വിവിധ വന വൈവിദ്ധ്യങ്ങളുടെ മാതൃകകൾ, വന്യജീവി ശിൽപ്പങ്ങൾ, ഗോത്ര സംസ്ക്കാര പൈതൃകങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
9. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന പി.എൻ. പണിക്കരുടെ നവീകരിച്ച വീട് എവിടെയാണ് ഉദ്ഘാടനം ചെയ്യുന്നത് ? നീലംപേരൂർ 
  • പി എൻ പണിക്കരുടെ ചരമവാർഷികമായ ജൂൺ 19 സംസ്ഥാനത്ത് വായന ദിനമായി ആചരിക്കുന്നു. 
  •  2017 മുതലാണ്, ജൂൺ 19 ദേശീയ വായനാ ദിനമായി പ്രഖ്യാപിച്ചത്.

10. പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടി വേദി : ദക്ഷിണാഫ്രിക്ക
  • പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
11. സംസ്ഥാന കൃഷി വകുപ്പ്. തിനയുടെയും പച്ചക്കറിയുടെയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി : പോഷക സമൃദ്ധി മിഷൻ 
  • ചിങ്ങം ഒന്നിന്  കർഷക ദിനാചരണത്തിൽ കൃഷിമന്ത്രി പി.പ്രസാദ് ദൗത്യം ഉദ്ഘാടനം ചെയ്തു.
  • ദൗത്യത്തിന് കീഴിൽ കേരളത്തിലെ തിനയുടെ ഉത്പാദനം 3,000 ടണ്ണായി ഉയർത്തും. പ്രോട്ടീൻ സമ്പുഷ്ടമായ പയർവർഗങ്ങളുടെ ഉത്പാദനം ഇപ്പോഴുള്ള 1,471 ടണ്ണിൽ നിന്ന് 10,000 ടണ്ണായി ഉയർത്തും.
12. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി (കേരള എംപവർമെൻറ് സൊസൈറ്റി) നടപ്പിലാക്കുന്ന പദ്ധതി : സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി 

13. 2023 ഓഗസ്റ്റ് ഓഗസ്റ്റ് മാസം കമ്മീഷൻ ചെയ്ത ഇന്ത്യയുടെ പടക്കപ്പൽ : INS വിന്ധ്യഗിരി

  • കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സിൽ (GRSE) ഇന്ത്യൻ നാവികസേന നിർമ്മിച്ച മൂന്ന് ഫ്രിഗേറ്റുകളുടെ നിർമാണമായ പ്രോജക്ട് 17A (ആൽഫ)  യിലെ അവസാനത്തെ കപ്പൽ.
14. 2023 വർഷം കേന്ദ്ര ജലകമ്മീഷൻ (CWC) പുറത്തിറക്കിയ പുറത്തിറക്കിയ വെള്ളപ്പൊക്ക പ്രവചന ആപ്പ് : Floodwatch
  • വെള്ളപ്പൊക്ക സാധ്യത ഒരു ദിവസം മുൻപേ പ്രവചിക്കാൻ ഫ്ലഡ് വാച്ചിന് കഴിയും. 
  •  CWC അതിന്റെ മെഷർമെന്റ് ഗേജുകൾ പരിപാലിക്കുന്ന രാജ്യത്തെ വിവിധ സ്റ്റേഷനുകളിൽ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ചുള്ള ഏഴ് ദിവസത്തെ അറിയിപ്പും നൽകുന്നു.
  • വെള്ളപ്പൊക്കത്തിന്റെ നിലവിലെ അപകടസാധ്യത സൂചിപ്പിക്കുന്ന രാജ്യത്തുടനീളമുള്ള വാട്ടർ സ്റ്റേഷനുകളിൽ നിറമുള്ള വൃത്തങ്ങൾ ഉള്ള ഇന്ത്യയുടെ ഭൂപടം ആപ്പിൽ പ്രദർശിപ്പിക്കും. 
  •  'പച്ച' വൃത്തം 'സാധാരണ' , 'മഞ്ഞ, സാധാരണയിൽ കൂടുതൽ; ഓറഞ്ച്, 'കഠിനമായ'; കൂടാതെ ചുവപ്പ്, 'തീവ്രം'. എന്നിങ്ങനെ സൂചിപ്പിക്കും. 
  • ഒരു സർക്കിളിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്റ്റേഷനിലെ ജലനിരപ്പ്, അപകട നില, മുന്നറിയിപ്പ് നില എന്നിവ കാണിക്കുന്നു. 
  •  വോയ്‌സ് പ്രാപ്‌തമാക്കിയ നിർദ്ദേശത്തിനുള്ള ഓപ്‌ഷനോടുകൂടിയ മുന്നറിയിപ്പുകൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് ലഭ്യമാകുന്നത്.
15. പരമ്പരാഗത കരകൗശല തൊഴിലാളികളുടെ ഉന്നമനത്തിനായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി : PM Vishwakarma
  • കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും, 5% ഇളവുള്ള പലിശ നിരക്കിൽ ₹ 1 ലക്ഷം (ആദ്യ ഗഡു), ₹ 2 ലക്ഷം (രണ്ടാം ഗഡു) വരെയുള്ള ക്രെഡിറ്റ് പിന്തുണയും ലഭിക്കും.
16. വുമൺ ഇന്റർനാഷണൽ മാസ്റ്റർ (WIM) ടൈറ്റിൽ ലഭിച്ച കേരളത്തിൽ നിന്നുള്ള ആദ്യ വനിത : നിമ്മി ജോർജ് 
  • 2021ൽ ഗ്രീസിൽ നടന്ന ലോക അമേച്വർ വനിതാ ചെസ് മത്സരത്തിൽ രാജ്യത്തെ പ്രതിനിധാനംചെയ്‌ത്‌ വെള്ളിമെഡൽ നേടി. 

17. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) രൂപകല്പന ചെയ്ത സമുദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്ന മൊബൈൽ ആപ്ലിക്കേഷൻ :
 SAMUDRA

  • Smart Access to Marine Users for Ocean Data Resources and Advisories (SAMUDRA) 
18. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച  പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യത്തെ ആഗോള ഉച്ചകോടി വേദിയായത് : ഗാന്ധിനഗർ,ഗുജറാത്ത് 

19. 2023 വർഷം നടന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ 69-ാമത് എഡിഷൻ ജേതാക്കൾ : വീയപുരം ചുണ്ടൻ 

  • പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ (NTBR) 69-ാമത് പതിപ്പിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ  വീയപുരം ചുണ്ടൻ ജേതാക്കളായി.
20. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് 2023 ഓഗസ്റ്റ് മാസം വിക്ഷേപിച്ച ചാന്ദ്രദൗത്യം : Luna-25 
  • റഷ്യയുടെ വിദൂര കിഴക്കൻ മേഖലയിലെ വോസ്‌റ്റോക്‌നി സ്‌പേസ്‌പോർട്ടിൽ നിന്നാണ്  ലൂണ-25 വിക്ഷേപിച്ചത്. 
  •  Luna-25 ന്റെ ചാന്ദ്ര ലാൻഡർ 2023 ആഗസ്റ്റ് 20 ലെ വാർത്ത പ്രകാരം ചന്ദ്രൻ്റെ ഉപരിതലത്തിൽ തകർന്നു വീണു.
21. രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സൈബർ, മാൾവെയർ അക്രമങ്ങളുടെ സാഹചര്യത്തിൽ ഉപയോഗിക്കാൻ പ്രതിരോധമന്ത്രാലയം വികസിപ്പിച്ച തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം :  മായ

  • ഇൻറർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) മാറ്റി പകരം ഓപ്പൺ സോഴ്‌സ് ഉബുണ്ടു അടിസ്ഥാനമാക്കി പ്രാദേശികമായി വികസിപ്പിച്ച മായ എന്ന പുതിയ ഒഎസ് ഉപയോഗിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.
  • കൂടാതെ, ഈ സംവിധാനങ്ങളിൽ ഒരു 'എൻഡ് പോയിന്റ് ഡിറ്റക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ സിസ്റ്റമായ', 'ചക്രവ്യൂഹ്' കൂടെ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്.
22. ലോക കോഫി കോൺഫറൻസിന്റെ അഞ്ചാം പതിപ്പ് (WCC 2023) വേദിയാകുന്ന ഇന്ത്യൻ നഗരം : ബംഗളുരു 
  • ഇതാദ്യമായാണ് ഇന്ത്യ ആഗോള കോഫി കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. 
  •  ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ കോഫി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് വേൾഡ് കോഫി കോൺഫറൻസ് സംഘടിപ്പിക്കുന്നത്. 
  • ആഗോളതലത്തിൽ കാപ്പിയുടെ സാമ്പത്തിക പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1963-ൽ സ്ഥാപിതമായ ഒരു സ്ഥാപനമാണ് ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ.
23. 2023 വർഷം കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയ റാൻസംവെയർ : അകിര 
  • The Akira ransomware is designed to encrypt data, create a ransomware note and delete Windows Shadow Volume copies on affected devices.
24. ലോക ആന ദിനം (World Elephant Day) : ആഗസ്റ്റ് 12

  • 2012 മുതൽ ആചരിക്കുന്നു
  • PROJECT ELEPHANT was launched by the Government of India in the year 1992
25. ദേശിയ റിമോട്ട് സെൻസിങ് ദിനം ( National Remote Sensing Day ) : ആഗസ്റ്റ് 12

  • "ഇന്ത്യൻ ബഹിരാകാശ പദ്ധതികളുടെ പിതാവ്, ഐഎസ്ആർഒയുടെ ആദ്യ ചെയർമാൻ വിക്രം സാരാഭായിയുടെ ജന്മദിനം.(12 August,1919)
  • 1966 ൽ നിലവിൽ വന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ആസ്ഥാനം ഡെറാഡൂണിലാണ്.(ഇന്ത്യൻ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്)
  • നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദിലാണ്.
  • ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ റിമോട്ട് സെൻസിങ് ഉപഗ്രഹമാണ് ഐആർഎസ് 1A. (1988 മാർച്ച് 17 )
26. ലോക യുവജന ദിനം (International Youth Day) : ആഗസ്റ്റ് 12
  • 2023 Theme: Green Skills for Youth: Towards a Sustainable World
  • Theme 2022 : "Intergenerational solidarity: Creating a world for all ages”
  • International Year of Youth ആചരിച്ച വർഷം : 2010
27. ലോക അവയവ ദാന ദിനം ( World Organ Donation Day) : ആഗസ്റ്റ് 13

  • ലോകത്തിലെ അദ്യ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത് - ജോസെഫ് മറെ - 1954 - കിഡ്നി (Nobel Prize in Physiology and Medicine in 1990)
  • 1994 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ട്രാൻസ് പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് (THOA) അനുസരിച്ചാണ് സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നത്.
  • മൃതസഞ്ജീവനി പദ്ധതി - സംസ്ഥാന സർക്കാരിൻറെ മരണാനന്തര അവയവദാന പദ്ധതി 

28. വിഭജന ഭീതിയുടെ ഓർമ ദിനം (Partition Horrors Remembrance Day) : ആഗസ്റ്റ് 14


  • 2021ൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ആചരിക്കാൻ തുടങ്ങി.
29. ലോക മനുഷ്യ സ്നേഹി ദിനം (World Humanitarian Day) : ആഗസ്റ്റ് 19
  • 19 August 2003 bomb attack on the Canal Hotel in Baghdad, Iraq, killing 22 people, including the chief humanitarian in Iraq, Sergio Vieira de Mello.
  • 2009 മുതൽ ആചരിക്കുന്നു.
  • Human Rights Day : Dec 10
30. ലോക ഫോട്ടോഗ്രഫി ദിനം (World Photography Day) : ആഗസ്റ്റ് 19
  • ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡൈഗ്രോടൈപ്പ് (Daguerreotype) ഫ്രഞ്ച് സർക്കാർ ലോകത്തിനു സമർപ്പിച്ചത് 1839 ഓഗസ്റ്റ് 19-നാണ്. 
  • ഫ്രഞ്ച് കലാകാരനായ ലൂയി ഡൈഗ്രോയുടെതായിരുന്നു ഡൈഗ്രോടൈപ്പ്.
31. ദേശീയ അക്ഷയ ഊർജ ദിവസ് (Akshay Urja Day/National Renewable Energy Day) : ആഗസ്റ്റ് 20
  • 2004 മുതൽ ആചരിക്കുന്നു.

32. ലോക കൊതുക് ദിനം ( World Mosquito Day ) : ആഗസ്റ്റ് 20
  • മലേറിയ പരത്തുന്ന പ്ലാസ്മോഡിയം , കൊതുകുകളിലൂടെയാണ് മനുഷ്യരിൽ എത്തുന്നതെന്ന് 1897 ആഗസ്റ്റ് 20 ന് റൊണാൾഡ് റോസ് കണ്ടെത്തിയത്.
  • Nobel Prize in Physiology or Medicine 1902 was awarded to Ronald Ross



























1 comment: