ആഗസ്റ്റ് 2023 (Aug 01-11) ആനുകാലികം | August 2023 Current Affairs - PSC PRANTHAN

ആഗസ്റ്റ് 2023 (Aug 01-11) ആനുകാലികം | August 2023 Current Affairs

 



Click here to view 2023 August 12 to 21 Current Affairs 



1. 2023 വർഷം അന്തരിച്ച രണ്ട് തവണ കേരള നിയമസഭയുടെ സ്പീക്കർ ആയിരുന്ന വ്യക്തി :

വക്കം ബി.പുരുഷോത്തമൻ


  • മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു.
  • മൂന്നുതവണ മന്ത്രിയും രണ്ടുതവണ സ്പീക്കറും രണ്ടു തവണ പാർലമെന്റ് അംഗവുമായി.
  • മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്നു.


2. 2023 വർഷം വയലാർ സിനിമാ സാഹിത്യ സമ്മാനം ലഭിച്ച വ്യക്തി :

സി രാധാകൃഷ്ണൻ

  • വയലാർ രാമവർമ സാംസ്കാരിക വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരം ചലച്ചിത്രകാരനും എഴുത്തുകാരനുമായ സി രാധാകൃഷ്ണന് നൽകി.

3. ലോക മുലയൂട്ടൽ വാരാചരണം (World Breastfeeding Week) : ഓഗസ്റ്റ് 01-07 

4. ലോക ശ്വാസകോശാർബുദ ദിനം.(World Lung Cancer Day) : ഓഗസ്റ്റ് 01 

5. ആശുപത്രികളെ എൽജിബിടി ക്വിയർ സൗഹൃദമാക്കുന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം : കേരളം 

  • ക്വിയർ വിഭാഗക്കാരുടെ അവകാശം സംരക്ഷിച്ച് ആരോഗ്യ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
  • ട്രാൻസ്ജെൻഡർ,ഗേ, ലെസ്ബിയൻ തുടങ്ങി നിരവധി വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് എൽജിബിടി ക്വിയർ.
  • ട്രാൻസ്ജെൻഡർ വിഭാഗത്തിന് ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ച സംസ്ഥാനം കേരളമാണ്.

6. സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013-ലെ കമ്പനി നിയമ പ്രകാരം രൂപീകരിച്ച കമ്പനി :  കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)

  • കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനക്കും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകും. 
  • കേരളത്തിൻറെ കാർഷിക ഉത്പ്പന്നങ്ങളുടെ ഗുണമേന്മകൾ പ്രചാരത്തിലാകുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങും കമ്പനിയുടെ ലക്ഷ്യമാണ്.
  • കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കമ്പനി മാതൃകയിൽ സംസ്ഥാന സർക്കാരിൻറെ 33% ഓഹരി വിഹിതവും കർഷകരുടെ 24% ഓഹരി വിഹിതവും, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25% ഓഹരി വിഹിതവും ഉൾപ്പെടും.
  • കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിൻറെ പ്രതിനിധി, കേരള അഗ്രോ ഇന്റസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരുമാകും.

7. 2023 വർഷം ഏത് രാജ്യമാണ് ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കിയത് : ദക്ഷിണാഫ്രിക്ക 

  • ഇംഗ്ലീഷ്, ഇസിസുലു, ആഫ്രിക്കൻസ് എന്നിവയ്ക്കൊപ്പം പന്ത്രണ്ടാമത്തെ ഔദ്യോഗിക ഭാഷയായാണ് ആംഗ്യഭാഷയെയും ഉൾപ്പെടുത്തുക
  • 40 രാജ്യങ്ങളിലാണ് ആംഗ്യഭാഷ ഔദ്യോഗിക ഭാഷയായുള്ളത്. 
  • ആഫ്രിക്കയിൽ കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നീ രാജ്യങ്ങളിൽ ആംഗ്യഭാഷ ഔദ്യോഗിക ഭാഷയാണ്.
  • ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് : സിറിൽ റമാഫോസ 

8. 2023 വർഷം ഏത് രാജ്യത്ത് നിന്നാണ് നീലത്തിമിംഗിലത്തെക്കാൾ ഭാരമുണ്ടെന്ന് കരുതുന്ന പുരാതന തിമിംഗിലത്തിന്റെ ഫോസിൽ കണ്ടെത്തിയത് ? പെറു 

  • 3 മുതൽ 4 കോടി വർഷം പഴക്കമുള്ള പെറുസെറ്റ്സ് കൊളോസസിനെയാണ് (പെറുവിൽ  നിന്നുള്ള ഭീമാകാരമായ തിമിംഗിലം)കണ്ടെത്തിയത്.
  • 66 അടി നീളവും 340 മെട്രിക് ടൺ വരെ ഭാരവുമുണ്ട്.
  • ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും വലിയ നീലത്തിമിംഗിലത്തിന് 110 അടി നീളമുണ്ടെങ്കിലും ഏകദേശം 190 ടൺ ഭാരമാണ് ഉണ്ടായിരുന്നത്. 
9. 1098 ടോൾ ഫ്രീ കോൾ സെന്റർ സംവിധാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു : കുട്ടികളുടെ സംരക്ഷണം 
  • ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിലെ 1098 ടോൾ ഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലാക്കി.
  • കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി 1098ൽ 24 മണിക്കൂറും വിളിക്കാം.
10. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ് വേദി : ബെർലിൻ 
  • ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം. 
  • വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം (ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സാമി,പർണീത് കൗർ എന്നിവർ)
  • ലോക ചാമ്പ്യൻഷിപ്പിൽ ഇതിനുമുമ്പ് ഇന്ത്യ നേടിയത് ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമാണ്.
11. 2023 വർഷം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിതനായ വ്യക്തി : ജസ്റ്റിസ് എസ് മണികുമാർ 

  • ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ് മണികുമാർ.
  • സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയുടെ തീരുമാന പ്രകാരമാണ് നിയമിച്ചത്.
  •  മദ്രാസ് ഹൈക്കോടതി ജഡ്ഡിയായി രുന്ന മണികുമാർ 2019 ഒക്ടോബർ 11-നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഇക്കഴിഞ്ഞ ഏപ്രിൽ 24ന് വിരമിച്ചു.
12. ദേശീയ ഹൃദയ മാറ്റിവയ്ക്കൽ ദിനം (National Heart Transplant Day) : ഓഗസ്റ്റ് 03 
  • ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിെവച്ചത് Dr .പി .  വേണുേഗാപാലാണ്.(1994 ഓഗസ്റ്റ് 3 - ഡൽഹിയിെല എയിംസിൽെവച്ച്.) 
  • ലോകത്തെിലാദ്യമായി ഹൃദയമാറ്റ ശസ്തകിയ നടത്തെിയത് കിസ്റ്റ്യൻ ബർണാഡ് ആയിരുന്നു . (1967 ഡിസംബർ 3 )  
  • കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്തകിയ നടത്തെിയ Dr. ജോസ് ചാക്കോ പെരിയ്പുറം 2003 മെയ് 7 - ന് എറണാകുളം െമഡിക്കൽ ടസ്റ്റ് േഹാസ്പിറ്റലിൽെവച്ച്.
13. ഹിരോഷിമ ദിനം : ആഗസ്റ്റ് 06

  • 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്.
  • രണ്ടാം ലോകമഹായുദ്ധ വേളയിൽ
  • പൈലറ്റ് : പോൾടിബ്റ്റ്‌സ്
  • വിമാനം : എനോള ഗേ (Enola Gay)
  • ലിറ്റിൽ ബോയ് എന്ന പേരിലുള്ള ബോംബ്.
14. നാഗസാക്കി ദിനം : ആഗസ്റ്റ് 09
  • 1945 ഓഗസ്റ്റ് 9ന് രാവിലെ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബ് വർഷിച്ചു.
  • പൈലറ്റ് : ചാൾസ് സ്വിനി
  • ഫാറ്റ് മാന്‍' എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ്
15. തദ്ദേശീയ ജനതയുടെ അന്തർദേശിയ ദിനം ( International Day of the World's Indigenous Peoples) : ആഗസ്റ്റ് 09
  • 2023 theme - 'Indigenous youth as agents of change for self-determination'
  • 2022 theme - ‘The role of indigenous women in the preservation and transmission of traditional knowledge’
  • ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 1994 ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം/തദ്ദേശീയ ജനതയുടെ അന്തർദേശിയ ദിനം നിലവിൽ വന്നത്.
16. ദേശീയ ജാവലിൻ ദിനം : ആഗസ്റ്റ് 07
  • നിരജ് ചോപ്ര ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ ദിവസം.
  • അത്‌ലറ്റിക്സിൽ ഇന്ത്യയുടെ അദ്യ ഒളിംപിക് സ്വർണം.
  • 87.58m (ഒളിംപിക് സ്വർണം നേടിയ ദൂരം)
17. ലോക സിംഹ ദിനം (World Lion Day) : ആഗസ്റ്റ് 10

18. ലോക ജൈവ ഇന്ധന ദിനം (world bio fuel day) : ആഗസ്റ്റ് 10
  • 2015 മുതൽ ഇന്ത്യയിൽ ആചരിക്കുന്നു.
  • റുടോൾഫ് ഡീസലിൻ്റെ സ്മരണാർത്ഥം.
  • On this day in 1893, Sir Rudolf Diesel (inventor of the diesel engine) for the first time successfully ran mechanical engine with Peanut Oil thus ushering in a new possibility - replacing fossil fuel with sustainable options.



1 comment: